Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2024 20:52 IST
Share News :
രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലമൊഴിയും. പകരം പ്രിയങ്ക മത്സരിക്കും.
റായ്ബറേലി മണ്ഡലം നിലനിർത്തുമെന്നും അന്തിമ തീരുമാനം. തിങ്കളാഴ്ച എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ വെച്ച് കൂടിയ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത് .
വയനാട് ലോക്സഭാ മണ്ഡലത്തിലെ സീറ്റിലേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരമാണ് വായനാടില്‍ നടക്കുന്നത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിർത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി. മുൻപ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മൽസരിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. പിന്നീട് രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കിയിരുന്നു.
Follow us on :
Tags:
Please select your location.