Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയുടെ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ നിന്നും 500 ഓളം വോട്ടർമാർ പുറത്തായതായി

21 Nov 2025 18:41 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ നിന്നും 500 ഓളം വോട്ടർമാർ പട്ടികയ്ക്ക് പുറത്തായതായി യുഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ കെ.വി.സത്താർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ വോട്ടർമാർക്ക് തദ്ദേശ സംവരണ തിരഞ്ഞെടുപ്പിൽ എവിടെയും വോട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.ശരിയായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യപ്പെട്ടത്.ഒഴിവാക്കപ്പെടുന്ന വോട്ടർമാർക്ക് കൃത്യമായ ഹിയറിങ് അറിയിപ്പും നൽകിയില്ല.2025 പത്താം മാസം ഇറങ്ങിയ കരട് വോട്ടർ പട്ടികയിൽ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കിയ വോട്ടുകൾ പുതിയ വോട്ടുകളായി വ്യാപകമായി ചേർത്തിരിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ റിപ്പോർട്ട് മാറി കടന്നാണ് സിപിഎം പാർട്ടിയുടെ ഒത്താശയ്ക്ക് അനുസൃതമായിട്ടാണ് വ്യാജ വോട്ടുകൾ ചേർത്തിട്ടുള്ളത്.അതുപോലെതന്നെ നിലവിൽ വോട്ടുള്ള വീട്ടു നമ്പറുകളിൽ പുറമേ നിന്ന് ഇതേ വീട്ടുനമ്പറിൽ വ്യാജ വോട്ട് ചേർത്തിയിരിക്കുന്നു.ഒഴിവാക്കാൻ നൽകിയ വോട്ടുകൾ രേഖ . ഒഴിവാക്കാൻ നൽകിയ വോട്ടുകൾക്ക് രേഖാമൂലം ഹിയറിങ് ഹാജരായി രേഖകൾ നൽകിയവരെ വരെ വോട്ടർപട്ടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.ഗൾഫിലുള്ള ആളുകളെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം 4 എ ഫോമിൽ ചേർക്കണമെന്നാണ്.എന്നാൽ പല വോട്ടുകളും ചേർത്തിയിട്ടുള്ളത് ഈ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടല്ല.ചാവക്കാട് നഗരസഭ ഭരണം നഷ്ടപ്പെടുമെന്ന ഭയത്താൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടർപട്ടിക അട്ടിമറിക്കുകയാണ് ഉണ്ടായത്.ഇതിനെതിരെ കളക്ടർക്ക് അപ്പിൽ നൽകുവാനും നിയമപരമായി കോടതിയിൽ പോവാനും തീരുമാനിച്ചിരിക്കുകയാണെന്ന് ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവും,കൗൺസിലറും കൂടിയായ കെ.വി.സത്താർ അറിയിച്ചു.


Follow us on :

More in Related News