Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് കരിദിനാചരണവും,പ്രതിഷേധ യോഗവും നടത്തി

20 May 2025 18:49 IST

MUKUNDAN

Share News :

ചാവക്കാട്:ജനവിരുദ്ധ പിണറായി സർക്കാറിൻ്റെ നാലാം വാർഷിക ദിനത്തിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ്(ഐ) ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറ്റുവ എംഇഎസ് സെൻ്ററിൽ കരിദിനാചരണവും,പ്രതിഷേധ യോഗവും നടത്തി.ഡിസിസി മെമ്പർ ഇർഷാദ് കെ.ചേറ്റുവ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് കെ.പി.ആർ.പ്രതീപ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് പ്രസിഡന്റ്‌ ലത്തീഫ് കെട്ടുമ്മൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് നൗഷാദ് കൊട്ടിലിങ്ങൽ,ഭാരവാഹികളായ അക്ബർ ചേറ്റുവ,ഇ.എസ്.ഹുസൈൻ,ജോയ് പുലിക്കോട്ടിൽ,മനാഫ് തറയിൽ,പി.എം മഖ്സൂദ്,കെ.പി.ആർ.സതീശൻ,നാസർ എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News