Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 16:42 IST
Share News :
തിരൂർ : തിരൂർ ബി പി അങ്ങാടിയിലെ തലക്കാട് മണ്ഡലം കോണ്‍ഗ്രസ് ആസ്ഥാനമാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകരെത്തി പരസ്യമായി അടച്ചു പൂട്ടിയത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന തലക്കാട് സർവീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ പേരില്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയതായി നേരത്ത ആക്ഷേപമുയർന്നിരുന്നു എന്നാല്‍ ഈ പണം ചില ഡയറക്ടർമാർ അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ കൈക്കലാക്കിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മണ്ഡലം പ്രസിഡന്റിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പരിഗണിച്ച നേതാക്കള്‍ പണം പാർട്ടി ഫണ്ടില്‍ നല്‍കണമെന്ന് ആവശ്യപെട്ടിരുന്നെങ്കിലും പണം കൈമാറാൻ തയ്യാറായില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ്സുകാർ പറയുന്നത്.
തങ്ങളുടെ ആവശ്യം ഉടൻ നടപ്പാക്കിയാല്‍ മാത്രമേ ഓഫീസ് പ്രവർത്തിപ്പിക്കാൻ അനുവദിക്കൂ എന്ന മുന്നറിയിപ്പ് നല്‍കിയാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ്സുകാർ ഓഫീസ് അടച്ചു പൂട്ടിയത്. ബെല്‍ഡിംഗ് ഉപകരണമടക്കം കൊണ്ടു വന്ന പ്രവർത്തകള്‍ ഓഫീസിൻ്റെ വാതില്‍ വെല്‍ഡ് ചെയ്ത് അടച്ചു പൂട്ടുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.