Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 20:14 IST
Share News :
പീരുമേട്:പോബ്സ് എസ്റ്റേറ്റ് വണ്ടിപ്പെരിയാർ മഞ്ചു മലഫാക്ടറിക്ക് മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
തോട്ടം തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ പ്ലാന്റേഷൻ വർക്കിംഗ് യൂണിയന്റെ നേതൃത്വത്തിൽ ആയിരുന്നു സമരം.
മുൻ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അഡ്വ:ഇബ്രാഹിം കുട്ടി കല്ലാർ ഉത്ഘാടനം ചെയ്തു.
പോബ്സ് കമ്പനിയുടെ വണ്ടി പ്പെറിയാറിലെ വിവിധ എസ്റ്റേറ്റ് ഡിവിഷനുകളിൽ ജോലി ചെയ്തു വരുന്ന താത്കാലിക ജീവനക്കാക്ക് 17 ആഴ്ച്ചയും സ്ഥിര തൊഴിലാളികൾക്ക 2 മാസക്കാല ശമ്പളവും ലഭിക്കാതാവുകയും ലീവ് കാശ് ലഭിച്ചിട്ട് 2വർഷവുമായി.
ഒരു കുടുംബത്തിൽ 2 തൊഴിലാളികൾ ഉണ്ടെങ്കിൽ ഈകുടുംബത്തിന്ലഭിക്കുന്ന മാസവരുമാനം ഏകദേശം ആറായിരം രൂപമാത്രമാണ്. തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങൾ നിഷേധിക്കുന്ന മാനേജ് മെന്ററിനെതിരെ യാണ് കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ നിൽപ്പു സമരംസംഘടിപ്പിച്ചത്.
കെ.പി.ഡബ്ല്യു യൂണിയൻ ജന: സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷതവഹിച്ചു.
ഡി.സി.സി ജന: സെക്രട്ടറി പി.എ അബ്ദുൾ റഷീദ്, യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം. ഉദയ സൂര്യൻ, കെ.എ സിദ്ദിഖ്, ബിജു ദാനിയേൽ , സന്തോഷ് പണിക്കർ , എം. ശേഖർ ,മണി മേഖല, ഷാൻ അരുവി പ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Please select your location.