Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2024 09:59 IST
Share News :
ഡൽഹി: കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഐഫോണും ചാരസോഫ്റ്റ്‍വെയർ ആക്രമണത്തിനു വിധേയമായിട്ടുണ്ടാകാമെന്ന് ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി, കോൺഗ്രസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പുഷ്പരാജ് ദേശ്പാണ്ഡെ എന്നിവർക്കും സമാനമായ മുന്നറിയിപ്പു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കെ.സി.വേണുഗോപാൽ തുടങ്ങിയവരുടെ ഫോണുകളിലെ വിവരങ്ങൾ ചോർത്താൻ ‘സർക്കാർ സ്പോൺസേഡ് ഹാക്കർമാർ’ ശ്രമിച്ചിട്ടുണ്ടാകാമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. 2021 മുതലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ ആപ്പിൾ നൽകിത്തുടങ്ങിയത്.
ഇസ്രയേൽ ചാരസോഫ്റ്റ്‍വെയറായ പെഗസസ് സംബന്ധിച്ച വിവാദമുണ്ടായതു രണ്ടര വർഷം മുൻപാണ്. രാഹുൽ ഗാന്ധിയടക്കമുള്ളവരുടെ ഫോണുകളിൽ പെഗസസ് സാന്നിധ്യമുണ്ടെന്നായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ. ‘മോദിയുടെ ഇഷ്ട ചാരസോഫ്റ്റ്‍വെയർ എന്റെ ഫോണിലേക്കും അയച്ചതിനു നന്ദി. രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്കു കടന്നുകയറിക്കൊണ്ടു ഭരണഘടനാവിരുദ്ധവും കുറ്റകരവുമായ തരത്തിലാണു മോദി സർക്കാർ പ്രവർത്തിക്കുന്നത്.’ – കെ.സി. വേണുഗോപാൽ
Follow us on :
Tags:
Please select your location.