Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോരാട്ടം തുടരും: സർക്കാർ രൂപീകരണത്തിന് ശ്രമം നടത്തും. രാഹുൽ ​ഗാന്ധി

04 Jun 2024 18:16 IST

Enlight News Desk

Share News :

ന്യൂ ഡൽഹി: ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി. എ ഐ സിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ഈ വിധിയെഴുത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണെന്ന് രാഹുല്ഡ‍ പറഞ്ഞു. ഇന്ത്യൻ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ നടത്തിയ പോരാട്ടമാണെന്ന് രാഹുൽ പറഞ്ഞു. നരേന്ദ്ര മോദിയും അദാനിയും തമ്മിൽ അഴിമതിയുടെ ബന്ധമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നാളെ ഇന്ത്യ സഖ്യത്തിന്റെ യോ​ഗം ചേരുന്നുണ്ട്. അത് കഴിഞ്ഞ് സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിക്കുമെന്നും രാഹുൽ പറഞ്ഞു. താൻ ജയിച്ച രണ്ട് സീറ്റുകളിൽ ഏത് നിലനിർത്തും എന്നത് പിന്നീട് തീരുമാനിക്കും. എല്ലാവർക്കും നന്ദി എന്നും രാഹുൽ പറഞ്ഞു

Follow us on :

More in Related News