Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.കെ.പ്രേംനാഥ്: ഹൃദയങ്ങളിൽ ജീവിക്കുന്ന സോഷ്യലിസ്റ്റ് നേതാവ്

01 Oct 2024 19:49 IST

- Preyesh kumar

Share News :

നൊച്ചാട്:വിദ്യാർത്ഥി ജീവിതം തൊട്ട് അഭിഭാഷകനും ,എം .എൽ .എ യും സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവായിരുന്നപ്പോഴും ജീവിതാന്ത്യം വരെ സാധാരണക്കാരുടെ ഇടയിൽ അവർക്ക് വേണ്ടി മാത്രമായി ജീവിച്ച അഡ്വ:എം.കെ.പ്രേംനാഥ് ജനഹൃദയങ്ങളിൽ ജീവിക്കുന്ന സോഷ്യലിസ്റ്റ് നേതാവായി എന്നും നിലനിൽക്കുമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ എടക്കോടൻ പറഞ്ഞു.മുൻ എം.എൽ.എയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അഡ്വ: എം.കെ.പ്രേംനാഥിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കിസാൻ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ചാലിക്കര അംഹാസ് ഒഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ലത്തീഫ് വെള്ളിലോട്ട് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ: രാജീവൻ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.കല്ലോട് ഗോപാലൻ, കെ.രാജൻ, പി.സി.സതീഷ്, കെ.വി.ബാലൻ, കെ.കെ.പ്രേമൻ,

രജീഷ് കിഴക്കയിൽ, വി.കെ.ഭാസ്കരൻ ,കെ.എം.കുഞ്ഞികൃഷ്ണൻ നായർ, സി.എച്ച്.ബാബു. ഷാജി വട്ടോളി എന്നിവർ സംസാരിച്ചു,

Follow us on :

Tags:

More in Related News