Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഎഫ്എസ്എ കുന്നംകുളം ഗോഡൗണിൽ നിന്ന് തീരദേശത്തെ റേഷൻ കടകളിൽ സാധനങ്ങൾ വരുന്ന സമയം വൈകുന്നത് ഒഴിവാക്കണം...

20 Jul 2024 23:07 IST

MUKUNDAN

Share News :

ചാവക്കാട്:എൻഎഫ്എസ്എ കുന്നംകുളം ഗോഡൗണിൽ നിന്ന് തീരദേശത്തെ റേഷൻ കടകളിലേക്ക് അരി ഉൾപ്പെടെയുള്ള സാധനങ്ങൾ വരുന്നത് വളരെയേറെ വൈകിയാണ്.മറ്റു പ്രദേശങ്ങളിലെ റേഷൻ കടകളിൽ എൻഎഫ്എസ്എ ഗോഡൗണിൽ നിന്ന് റേഷൻ കടകളിൽ എല്ലാ മാസവും പത്താം തിയ്യതിക്ക് മുമ്പ് റേഷൻസാധനങ്ങൾ എത്തുമ്പോൾ മത്സ്യത്തൊഴിലാളികളും,തീരദേശവാസികളും, കർഷക തൊഴിലാളികളും,വളരെ പാവപ്പെട്ടവരും തിങ്ങിപ്പാർക്കുന്ന ചാവക്കാട് തീരദേശത്തെ റേഷൻ കടകളിൽ ഓരോ മാസവും ഇരുപതാം തീയതിക്ക് ശേഷമാണ് റേഷൻ സാധനങ്ങൾ ഗോഡൗണിൽ നിന്ന് എത്തുന്നത്.ആയതുകൊണ്ട് ബഹുഭൂരിപക്ഷം തീരദേശവാസികൾക്കും മാസം അവസാനത്തിനുള്ളിൽ റേഷൻ വാങ്ങാൻപറ്റാത്ത അവസ്ഥയാണ്.പല ദിവസങ്ങളിലും തൊഴിലാളികൾ റേഷൻ കടകളിൽ പോയി തിരിച്ചുവരുന്ന അവസ്ഥയാണ്.മനപ്പൂർവ്വം റേഷൻ സാധനങ്ങൾ വൈകി കൊണ്ടുവരുന്ന കുന്നംകുളം എൻഎഫ്എസ്എ ഗോഡൗണിലെ അധികാരികളുടെ നിലപാട് പ്രതിഷേധാർഹമാണ്.ഇതിനെതിരെ സിവിൽ സപ്ലൈസ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി പറഞ്ഞു.

Follow us on :

More in Related News