Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആധുനിക ഇന്ത്യയുടെ യശസ്സിന് കാരണം നെഹ്‌റു: എം.പി വിൻസെന്റ്

18 Jun 2025 06:33 IST

PEERMADE NEWS

Share News :


മണ്ണുത്തി. വിഭജനാനന്തരം കൊടിയ ദാരിദ്ര്യം അനുഭവിച്ച ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കി കാർഷിക മേഖലക്കും വ്യവസായങ്ങൾക്കും തുല്ല്യ പ്രാധാന്യം നൽകി ദാരിദ്ര്യ നിർമാർജ്ജനത്തിനു തുടക്കം കുറിച്ച നെഹ്‌റു ആധുനിക ഇന്ത്യയുടെ ശില്പിയാണെന്ന് മുൻ ഡിസിസി പ്രസിഡന്റ് എം.പി വിൻസന്റ് പറഞ്ഞു. സംസാരികാര സാഹിതി ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി മണ്ണുത്തിയിൽ സംഘടിപ്പിച്ച നെഹ്‌റു ഇന്ത്യയുടെ ശില്പി എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്‌റു തെളിയിച്ച വഴിയിലൂടെ സഞ്ചാരിച്ചതുകൊണ്ടാണ് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് യശസ്സ് നേടാൻ കഴിഞ്ഞതെന്നും എം.പി. വിൻസെന്റ് പറഞ്ഞു. 


സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ ആദ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അനിൽ സമ്രാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ജില്ലാ ചെയർമാൻ എ. സേതുമാധവൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ്. ചെയർമാൻ ബേബി മൂക്കൻ,

പുതുതായി ചുമതല ഏറ്റെടുത്ത നിയോജകമണ്ഡലം ചെയർമാൻ ബിബിൻ പോലൂക്കര, കൺവീനർ എം.ആർ ശിവരാജൻ, ലീലാമ്മ തോമസ്, കെ.സി അഭിലാഷ്, കെ.എൻ വിജയകുമാർ, എം.യു മുത്തു, കെ.പി ചാക്കോച്ചൻ, ജേക്കബ് പോൾ, ബിന്ദു കാട്ടുങ്ങൽ, ഫസീല നിഷാദ് എന്നിവർ പ്രസംഗിച്ചു. പി.യു ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.



Follow us on :

More in Related News