Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2025 23:24 IST
Share News :
മേപ്പയ്യൂർ: 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള മേപ്പയ്യൂർ മണ്ഡലം സമ്മേളനം വിവിധ പരിപാടികളോടെ മെയ് 14 മുതൽ 18 വരെ മേപ്പയ്യൂരിൽ നടക്കും. മെയ് 17 ന് നടക്കുന്ന
പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
പതാക കൊടിമര ബാനർ ജാഥാ സംഗമം ,പൊതു സമ്മേളനം, പ്രതിനിധി സമ്മേളനം, അനുബന്ധ പരിപാടികൾ, കെ.പി.എസിയുടെ ഒളിവിലെ ഓർമ്മകൾ ( നാടകം എന്നിവയാണ് സമ്മേളനത്തോടനു
ബന്ധിച്ച് നടക്കുന്നത്.
മെയ് 14 ന് വൈകുന്നേരം യുവജനങ്ങളുടെ മിനി മാരത്തോണോടെ പരിപാടികൾ ആരംഭിച്ചു. വൈകു: 5 മണിക്ക് പുസ്തകോത്സവം ചലച്ചിത്ര നാടക ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.
മെയ് 15 ന് വൈകു:4.30 ന് ഡോ. പ്രദീപൻ പാമ്പിരികുന്നിൻ്റെ എരി എന്ന നോവലിനെ അധികരിച്ച് പുസ്തക ചർച്ച നടത്തും.
മെയ് 16 ന് വൈകു:4.30 ന് ഭീകരവാദത്തിനെതിരെ പാട്ടും വരയും എന്ന പരിപാടി നടക്കും.
വൈകു:6മണിക്ക് ഡോ. സോമൻ കടലൂരിൻ്റെ നോവൽ പുള്ളിയൻ എന്ന പുസ്തകം ചർച്ച ചെയ്യും.
മെയ് 17 ന് വൈകുന്നേരം 4 മണിക്ക് കല്പത്തൂരിലെ രക്തസാക്ഷി സ: കെ. ചോയി സ്മാരകത്തിൽ നിന്ന് യുവജന വിദ്യാർത്ഥി പ്രവർത്തകരുടെ നേതൃത്വത്തിൽ ധനേഷ് കാരയാട് ലീഡറും അശ്വതി സി.കെ ഉപലീഡറുമായ പതാക ജാഥ ആരംഭിക്കും. അജയ് ആവള ഏൽപ്പിക്കുന്ന പതാക സമ്മേളനനഗരിയിൽ ആർ. ശശി ഏറ്റുവാങ്ങും. കാരയാട് കുഞ്ഞികൃഷ്ണൻ സ്മരണയിൽ കിസാൻ - തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പി. ബാലഗോപാലൻ മാസ്റ്റർ ലീഡറും പി.ടി.ശശി ഉപലീഡറുമായ കൊടിമര ജാഥ ആരംഭിക്കും. സി. ബിജു ഏൽപിക്കുന്ന കൊടിമരം കൊയിലോത്ത് ഗംഗാധരൻ ഏറ്റുവാങ്ങും.
ആവള നാരായണൻ സ്മരണയിൽ മഹിളാ പ്രവർത്തകരുടെ നേതൃത്വത്തിൽ കെ.കെ.അജിത
കുമാരി ലീഡറും ഉഷ മലയിൽ ഉപലീഡറുമായ ബാനർ ജാഥ ആരംഭിക്കും. കെ. നാരായണ കുറുപ്പ് ഏൽപിക്കുന്ന ബാനർ സമ്മേളന നഗരിയിൽ കെ.പി. ജയന്തി ഏറ്റുവാങ്ങും.
മേപ്പയ്യൂർ ഹൈസ്കൂളിനു സമീപം ജാഥകൾ സംഗമിച്ച് പൊതുസമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ (ബസ് സ്റ്റാൻഡ് പരിസരം ) എത്തിച്ചേരും.
സ്വാഗത സംഘം ചെയർമാൻ കെ.വി നാരായണൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി എന്നിവർ സംസാരിക്കും.
രാത്രി 8 മണിക്ക് ഒളിവിലെ ഓർമ്മകൾ കെ.പി.എ.സിയുടെ നാടകം അരങ്ങേറും.
മെയ് 18 ന് രാവിലെ 9 മണിക്ക് മേപ്പയ്യൂർ ടൗണിൽ പ്രത്യേകം ഒരുക്കിയ എം. കുഞ്ഞിക്കണ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ അസി. സെക്രട്ടറി പി.കെ. നാസർ, പി.കെ.കണ്ണൻ , ആർ.ശശി അജയ് ആവള എന്നിവർ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.