Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒപ്പ് ശേഖരണം നടത്തി.

09 Nov 2024 14:39 IST

WILSON MECHERY

Share News :


മാള :  മാള ബ്ലോക്ക് പഞ്ചായത്ത് കെ. കരുണാകരൻ സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മാള സർക്കാർ ആശുപത്രിയിൽ വിവിധ ശാരീരിക രോഗങ്ങളാലും ജീവിതശൈലി രോഗങ്ങളാലും വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് സർക്കാർ ചിലവിൽ ചികിത്സ ലഭിക്കേണ്ടതിന്റെ ഭാഗമായി  ഈ ആശുപത്രിയിൽ നിലവിൽ ഇല്ലാത്ത കുട്ടികളുടെ ഡോക്ടർ, ഗർഭിണികൾക്ക് ഗൈനക്കോളജിസ്റ്റ് ഡോക്ടർ, സ്ഥിരം രാത്രി ക്കാല ഡോക്ടർ കൂടാതെ 500 ൽ കൂടുതൽ രോഗികൾ ദിനംപ്രതി വരുന്ന ഈ സർക്കാർ ആശുപത്രിയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കുക എന്നീ ആവശ്യങ്ങൾ കേരള സർക്കാരിൻ്റെ ശ്രദ്ധയിൽ സമർപ്പിക്കുന്ന ഭാഗമായി ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി.

 പൊതുപ്രവർത്തകൻ വിനോദ് വിതയത്തിലിന്റെ നേതൃത്ത്വ ത്തിൽ സംഘടിപ്പിച്ച പരിപാടി മാള സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോഷി പെരേപ്പാടൻ ഉത്ഘാടനം നിർവ്വഹിച്ചു.  വരും ദിവസങ്ങളിൽ വീടുകൾ കയറി ഒപ്പുകൾ ശേഖരിച്ച് സർക്കാരിന് സമർപ്പിക്കും പ്രസ്തുത ചടങ്ങിൽ അപ്പുക്കുട്ടൻ കെ.വി.,അഡ്വ. ജി. കിഷോർ കുമാർ,, വിത്സൺകാഞ്ഞൂത്തറ പി.സി. ഗോപി, സജീവൻ അതിയാരത്ത്,അബ്ദുൾ കബീർ,എന്നിവർ സംസാരിച്ചു.

Follow us on :

More in Related News