Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2025 18:03 IST
Share News :
കോഴിക്കോട് :
ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാനഘടകമായ ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ്റെ 31-ാമത് സംസ്ഥാനസമ്മേളനം 22, 23 (ശനി, ഞായർ) ന്
സുമംഗലി കല്യാണമണ്ഡപത്തിൽ നടക്കും.
പൊതുമേഖലാ, സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിൽ നിന്നായി ഇരുപത്തി യാറു യൂണിയനുകളെയും സംസ്ഥാനത്തെ പതിനാലു ജില്ലാ കമ്മിറ്റികളേയും പ്രതിനിധീകരി ച്ച് അറുനൂറു പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രതിനിധി സമ്മേളനത്തിന്
22 ന് രാവിലെ 9 30ന്
സുമംഗലിയിലെ
ടി കെ വി നഗറിൽ തുടക്കം
കുറിയ്ക്കും. പത്തിന്
പ്രതിനിധി സമ്മേളനം ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്യും. എകെബിഇഎഫ് സംസ്ഥാന പ്രസിഡൻ്റ് കെ എസ് കൃഷ്ണ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ്, ട്രഷറർ പി ജയപ്രകാശ്, എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എഐബിഇഎ വനിതാ കൗൺസിൽ ദേശീയ കൺവീനർ റിച്ചാ ഗാന്ധി എന്നിവർ പ്രസംഗിക്കും.
വൈകിട്ട് 4.30ന് കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്തു നിന്നും ടൗൺ ഹാൾ വരെ
ബാങ്ക് ജീവനക്കാരായ
ആയിരങ്ങൾ പങ്കെടുക്കുന്ന പ്രകടനം നടക്കും. തുടർന്ന്
പൊതുസമ്മേളനം ടൗൺ ഹാളിലെ താരകേശ്വർ ചക്രവർത്തി നഗറിൽ
റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എംപി, സി എച്ച് വെങ്കടാചലം, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനറും കനറാ ബാങ്ക് ജനറൽ മാനേജരുമായ കെ എസ് പ്രദീപ്, ഇ കെ വിജയൻ എംഎൽഎ,
ബി രാംപ്രകാശ്,
ബോധിസത്വൻ കെ റെജി
എന്നിവർ പ്രസംഗിക്കും. ശേഷം
സാംസ്ക്കാരിക സന്ധ്യയിൽ
ബാങ്ക് ജീവനക്കാരുടെ സംഗീത, കലാ
പരിപാടികൾ നടക്കും.
രണ്ടാം ദിനമായ
23 ന് പ്രതിനിധി സമ്മേളനം തുടരും.
എഐബിഇഎ മുൻ ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി കെ ശ്രീനിവാസൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ഡി ജോസൺ എന്നിവർ ആശംസകൾ നേരും.
ഉച്ചതിരിഞ്ഞ് ചർച്ചയ്ക്കുള്ള ജനറൽ സെക്രട്ടറിയുടെ മറുപടിയ്ക്കു ശേഷം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളന നടപടികൾ പൂർത്തിയാകുമെന്ന് സംഘടനയുടെ ഭാരവാഹികൾ കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംഘടനയുടെ പ്രസിഡൻ്റ് കെ എസ് കൃഷ്ണ, മറ്റു ഭാരവാഹികളായ
ബി രാംപ്രകാശ്, എൻ വിനോദ്കുമാർ, ബോധിസത്വൻ കെ റെജി, വി വി രാജൻ, വിജേഷ് എം പി എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.