Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐഎൻടിയുസി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ടാക്സി ഓട്ടോ ഡ്രൈവേഴ്സിന്റെ ആദരവ് പരിപാടി സംഘടിപ്പിച്ചു

21 Jun 2025 19:35 IST

MUKUNDAN

Share News :

ഗുരുവായൂർ:ഐഎൻടിയുസി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ടാക്സി ഓട്ടോ ഡ്രൈവേഴ്സിന്റെ ആദരവ് പരിപാടി സംഘടിപ്പിച്ചു.ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഗോപിനാഥ് മനയത്ത് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ഡ്രൈവർമാരുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കലും പഠനോപകരണം വിതരണവും നടന്നു.പ്രവർത്തന മികവിനുള്ള അംഗീകാരം ഗുരുവായൂർ വില്ലേജ് ഓഫീസർ ടി.കെ.അനിൽകുമാറിന് പൊന്നാടയും ഉപഹാരം നൽകി ആദരിച്ചു.ഗുരുവായൂർ റീജണൽ പ്രസിഡന്റ് വി.കെ.വിമൽ,ഓട്ടോ തൊഴിലാളി ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് സി.ആർ.മനോജ്,വി.ഡി.ഷാജൻ,സി.കെ.സത്യൻ, ആർ.വി.ആഷിക്,ഇ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News