Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 07:48 IST
Share News :
കടുത്തുരുത്തി :. ഉച്ചക്ക് രണ്ട് മണിയോടെ ബാംഗ്ളൂരിൽ നിന്നും രണ്ട് ചെറുപ്പക്കാർ KL 05 Q 5304 നമ്പർ വെള്ള സാൻട്രാ കാറിൽ എം ഡി എം എ യുമായി എറണാകുളം കോട്ടയം റൂട്ടിൽ വരുന്നതായി കോട്ടയം എസ് പി ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു വൈകുന്നേരം നാല് മണിയോടെ എസ് പി യുടെ മയക്കുമരുന്ന് വേട്ട സംഘം ജില്ലാ അതിർത്തി ആയ തലപ്പാറയിൽ വച്ച് കാറിന് കൈ കാണിക്കുന്നു. എന്നാൽ കാറിലുണ്ടായിരുന്ന യുവാക്കൾ പോലിസിനെ വെട്ടിച്ച് കാറുമായി പാഞ്ഞു പിന്നാലെ പോലിസും സിനിമാസ്റ്റെയിൽ ചെയിസിങ്ങ് ഒടുവിൽ വൈകുന്നേരം 4 '30 ഓടെ മുട്ടുചിറ പട്ടാളവളവിലെ കയറ്റത്തിൽ വച്ച് പോലിസ് സംഘം കാറിന് കല്ലെറിഞ്ഞ് യുവാക്കളുടെ ശ്രദ്ധ തെറ്റിച്ച് കാർ വളഞ്ഞ് പിടികൂടുന്നു. പിന്നാലെ എത്തിയ കടുത്തുരുത്തി പോലിസും ചേർന്ന് നടത്തിയ പരിശോധനയിൽ എം ഡി എം എ കണ്ടെടുക്കുന്നു തുടർന്ന് വൈകുന്നേരം 6 മണിയോടെ വൈക്കം തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ എം ഡി എം എ പുറത്തെടുക്കുന്നു ചോദ്യം ചെയ്യലിൽ 150 ഗ്രാം എന്ന് യുവാക്കൾ മൊഴി നൽകി തുടർന്ന് ഇത് ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ട ആയി പോലീസ് അറിയിച്ചു. 'പിന്നീട് പിടിച്ചെടുത്ത വസ്തു തൂക്കി പേപ്പർ എഴുത്തുകൾ പൂർത്തിയാക്കുന്നതിനുള്ള കാത്തിരുപ്പ് ജില്ലയിലെ ഒട്ടുമിക്ക ജൂവലറികളിലും തൂക്കം എടുക്കുന്ന ഉപകരണത്തിനായി പോലിസിൻ്റെ നെട്ടോട്ടം ഒടുവിൽ രാത്രി 10 . 50 ഓടെ കോട്ടയത്തെ ഒരു സ്വർണ്ണവ്യാപാര സ്ഥാപനത്തിൽ നിന്ന് തൂക്ക്മിഷ്യനുമായി പോലിസ് എത്തി വീണ്ടും നടപടികൾ ആരംഭിച്ചു രാത്രി 11 .05 ന് തൃക്കം രേഖപെടുത്തി 147 . 6746 ഗ്രാം രാത്രി 11 .30 ഓടെ പ്രതികളെ അറസ്റ്റ് ചെയ്ത് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് ജില്ലയിലെ പോലീസ് സ്ക്വാഡിന് മയക്കുമരുന്ന് വേട്ട നടത്തുമ്പോൾ ആവിശ്യം വേണ്ട ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഒരു മണിക്കൂർ കൊണ്ട് തിരേണ്ട നടപടികൾ നീണ്ടത് 7 മണിക്കൂർ ......
Follow us on :
Tags:
More in Related News
Please select your location.