Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 12:28 IST
Share News :
മാള:
ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ജനങ്ങളുടെ മൗലിക അവകാശങ്ങളെ കവര്‍ന്നെടുക്കുവാന്‍ ശ്രമിക്കുകകയും അതിനായി നിരവധി നിയമ നിര്‍മ്മാണങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രസിദ്ധ ജേണലിസ്റ്റും എഴുത്തുകാരനും ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യന്‍ മേധാവിയുമായ ആകാര്‍ പട്ടേല്‍ പ്രസ്ഥാവിച്ചു.
മാള ഡോ. രാജുഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ ഡെസിനിയല്‍ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണ പരമ്പരയില്‍ മൂന്നാമത് സെക്ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത സ്വാതന്ത്രവും, മതപ്രചരണവും ഭരണഘടനയില്‍ അനുശാസിക്കുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇതിന് വിരുദ്ധമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്തി വരുന്നുണ്ട്. ഉദാഹരണമായി ഗുജറാത്തില്‍ വിദേശികള്‍ക്ക് ഭൂമിവാങ്ങാന്‍ അനുവാദമുണ്ടെങ്കിലും ഉന്ത്യയിലെ ഒരു മതവിഭാഗത്തിന് അതിനുള്ള അനുവാദം നിഷേധിച്ചിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.. ഇന്ത്യ വളര്‍ന്നുവെന്ന് അവകാശപ്പെടുമ്പോഴും 80 കോടി ജനങ്ങള്‍ ഇന്നും സര്‍ക്കാരിന്‍റെ ഭക്ഷ്യ-ധാന്യ വിതരണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജനങ്ങള്‍ സ്വയംപര്യാപ്തത കൈവരിക്കുമ്പോഴാണ് സ്വാതന്ത്ര്യം പൂര്‍ണ്ണമാകുന്നുള്ളുവെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. മണിപ്പൂരില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയിട്ടും ആയത് പരിഹരിക്കപ്പെടുവാന്‍ ആരും മുന്‍കൈ എടുത്തിട്ടില്ല. ഒരു സമുദായത്തില്‍പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ചാല്‍ ആയത് അംഗീകരിക്കുവാന്‍ മറ്റൊരു സമുദായം തയ്യാറാകുന്നില്ലഎന്നത് രാജ്യത്തിന്‍റെ ഐക്യത്തിന് വിഘാതമാകുകയാണ്. 1990 ല്‍ ഇന്ത്യയില്‍ സ്വകാര്യവത്കരണം നടപ്പാക്കിയശേഷം ഇന്ത്യയില്‍ കുറച്ച് വ്യക്തികള്‍ക്ക് മാത്രമേ വളര്‍ച്ചയുണ്ടായിട്ടുള്ളൂ. ഈ കാലഘട്ടം ആരംഭിക്കുമ്പോള്‍ ഇന്ത്യയിലെ ആളോഹരി വരുമാനം 180 ഡോളറും ചൈനയുടേത് 160 ഡോളറുമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇന്ത്യക്ക് മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടില്ല. അതേസമയം ചൈന ഏറെ വളര്‍ന്നു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ചെയര്‍മാന്‍ ഡോ. രാജു ഡേവിസ് പെരെപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു., പ്രിന്‍സിപ്പാള്‍ ജിജി ജോസ്, ജോസഫ് ചിറയത്ത്, അന്നഗ്രേസ് രാജു, അനുശ്രീ പിഎ., പ്രീത് രമേശ്, സ്മൃതി രമേശ് എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.