Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയകാല പ്രവർത്തകനും,നേതാവുമായിരുന്ന ചാവക്കാട് തിരുവത്ര ബ്രാഞ്ചിന്റെ സെക്രട്ടറിയും,ദീർഘകാലം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കെ.ടി.അപ്പുക്കുട്ടന്റെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു

25 Sep 2024 20:40 IST

- MUKUNDAN

Share News :

ചാവക്കാട്:കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയകാല പ്രവർത്തകനും,നേതാവുമായിരുന്ന ചാവക്കാട് തിരുവത്ര ബ്രാഞ്ചിന്റെ സെക്രട്ടറിയും,ദീർഘകാലം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കെ.ടി.അപ്പുക്കുട്ടന്റെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു.കുഞ്ചേരി ദേശാഭിമാനി വായനശാലയിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി അംഗം ടി.എം.ദിലീപ് അധ്യക്ഷത വഹിച്ചു.സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ആർ.രാധാകൃഷ്ണൻ,ഷീജ പ്രശാന്ത്,കെ.കെ.മുബാറക്,സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.ച്ച്.സലാം,കെ.ടി.അപ്പുക്കുട്ടന്റെ ഭാര്യ നളിനി എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മിറ്റി അംഗം 

കെ.ആർ.ആനന്ദൻ സ്വാഗതവും,പി.ഡി.ജയരാജൻ നന്ദിയും പറഞ്ഞു.


Follow us on :

More in Related News