08 Oct 2024 14:35 IST
Share News :
ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളില്‍ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോണ്‍ഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകള്‍ കാറ്റില്‍ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ് സിംഗ് സെയ്നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കര്‍ഷകര്‍ ബിജെപിക്ക് വോട്ട് ചെയ്തെന്ന് നേതൃത്വം.
തുടക്കത്തില്‍ ലീഡ് നിലയില്‍ പാര്‍ട്ടിക്ക് മുന്നേറ്റമെന്ന മുന്നേറ്റമെന്ന ഫല സൂചന വന്നതോടെ ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ലീഡില്‍ വമ്പന്‍ ട്വിസ്റ്റ് വന്നതോടെ നിശബ്ദമായി. ഹരിയാനയിലെ വിജയാഹ്ലാദം പ്രകടിപ്പിക്കാന്‍ ദില്ലയില്‍ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പ്രവര്‍ത്തകരെ വൈകീട്ട് കാണും.ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സയ്നിയെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ രംഗത്തെത്തി.
എതിര്ഘടകങ്ങളെയെല്ലാം മറികടന്ന് ഹരിയാനയില്‍ ബിജെപി മുന്നേറിയ പശ്ചാത്തലത്തിലാണ് ജെ പി നദ്ദ ഹരിയാന മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം ഹരിയാന തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയും ജാഗ്രതയോടെയും സമീപിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള് രംഗത്തെത്തി.
തെരഞ്ഞെടുപ്പുകള്‍ അടുക്കുന്നു. അവയെ നിസ്സാരമായി കാണരുത്. ഒരിക്കലും അമിത ആത്മവിശ്വാസം കാണിക്കരുതെന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം. ഓരോ സീറ്റും കഠിനമാണ്. കഠിനാധ്വാനം ചെയ്യുകയും ചേരിപ്പോരുകള്‍ ഒഴിവാക്കുകയും വേണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.
Follow us on :
Tags:
More in Related News
Please select your location.