Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി; ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

18 Jul 2024 20:38 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ

ഒന്നാം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മഹിള കോൺഗ്രസ് കോഡിനേറ്റർ ശ്രീമതി ഷീല വേണുഗോപാലൻ തിരുവനന്തപുരം അനുസ്മരണം ഉദ്ഘാടനം ചെയ്തു.


തൃക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.വി അബൂ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മജീദ് ഹാജി കല്ലുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ അബ്ദുൽ അസീസ്, രാജുവ് ബാബു കെ.പി.സി, കൊണ്ടാണത് ബീരാൻ ഹാജി, വിജീഷ് തയ്യിൽ, ബീരാൻകുട്ടി എം.പി എന്നിവർ സംസാരിച്ചു. ആമിന ഫിദ, അലിബാബ ചെമ്പ, കുഞ്ഞുമുഹമ്മദ് പി, രതീഷ് കെ, മുദസീർ കല്ലുപറമ്പൻ, റഹൂഫ്, ഹസ്സൻ ഹാജി, റഹൂഫ് ചെമ്പ, ഷറഫുദ്ദീൻ വി.വി, പ്രേമരാജ് സി.എം, അബ്ദുള്ള കെ.പി എന്നിവർ കുടി പരിപാടിയിൽ സംബന്ധിച്ചു.

ചെമ്മാട് കൊണ്ടാണത്ത് ബസ്റ്റാൻഡ് ഓഫീസിൽ വെച്ച് നടന്ന അനുസ്മരണത്തിന് കടവത്ത് സെയ്തലവി സ്വാഗതം പറഞ്ഞു. ദീപക് ചെമ്മാട് പരിപാടിക്ക് നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News