Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2025 08:39 IST
Share News :
ഇരിങ്ങാലക്കുട: ജങ്ങളുടെ ആവശ്യങ്ങളും അപേക്ഷകളും അടങ്ങുന്ന നിവേദനങ്ങൾ സ്വീകരിക്കേണ്ടതും അതിനു പരിഹാരം കണ്ടെത്തേണ്ടതും ജനപ്രതിനിധികളുടെ കടമയും ഉത്തരവാദിത്വവും ആണെന്ന് യൂത്ത് ഫ്രണ്ട് പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു. എന്നാൽ ഈ അപേക്ഷകൾക്ക് ഒരു വിലയും കൽപ്പിക്കാതെ ചവറ്റുകുട്ടയിലേക്കെറിയുന്നത് ഫ്യൂഡലിസത്തിന്റെയും കാലഹരണപ്പെട്ട മാടമ്പി മനോഭാവത്തന്റെയും പ്രതിഫലനമാണെന്നും യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സ്ഥലം എം എൽ എയായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ച നിവേദനം ഭക്ഷണ അവിശിഷ്ടങ്ങൾക്കൊപ്പം വഴിയോരത്ത് കാണാനിടയായ സംഭവത്തിൽ യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. ആന്റൂ പറൂക്കാരൻ അധ്യക്ഷത വഹിച്ചു.
ആർതർ വിൻസെന്റ് ചക്കാലക്കൽ, ലാലു വിൻസെന്റ്, അനൂപ്‌രാജ് അണക്കത്തിപ്പറമ്പിൽ, എഡ്വേർഡ് തേലപ്പിള്ളി, അഭിജിത്ത് എന്നിവർ
പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.