Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവർകോവിലിൻ്റെ ഏ. പി. എസ് പ്രതിക്കൂട്ടിൽ ..................................... ഐഎന്‍എല്‍ ഓഫീസ് നിര്‍മാണം : 25 കോടി തിരിമറിയെന്ന് നാഷണൽ യൂത്ത് ലീഗ് പ്രസിഡൻ്റ്

13 Jan 2025 15:32 IST

Fardis AV

Share News :


കോഴിക്കോട് :

ഐഎന്‍എല്‍ ഓഫീസ് നിര്‍മാണത്തിന് പിരിച്ച 25 കോടി രൂപ നേതൃത്വം തിരിമറി നടത്തിയെന്ന ആരോപണവുമായി പാര്‍ട്ടിയുടെ യുവജന വിഭാഗം (എൻ. വൈ. എൽ)സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ഷമീര്‍ പയ്യനങ്ങാടി. 

കണക്ക് ചോദിച്ചതിന് തന്നെ കൈയേറ്റം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മിക്കാന്‍ നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഒരു പ്രവര്‍ത്തിയും നടത്തിയിട്ടില്ല. ഇക്കാര്യം സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ചോദിച്ചതിന് തന്നെ കയ്യേറ്റം ചെയ്തുവെന്നും ഷമീര്‍ പയ്യനങ്ങാടി പറഞ്ഞു. 

ഇന്ന് രാവിലെ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന

മലപ്പുറം ജില്ലയിൽ നിന്നുള്ള പാര്‍ട്ടി സെക്രട്ടറിയേറ്റ് കമ്മിറ്റി മെമ്പര്‍ മുഖേനയാണ് അദാനി ഗ്രൂപ്പില്‍ നിന്നും ഓഫീസ് നിര്‍മ്മാണത്തിനുവേണ്ടി പത്തു കോടി രൂപ സംഭാവന ശേഖരിച്ചത്. ഗള്‍ഫ് നാടുകളില്‍ നിന്നും പ്രമുഖ വ്യവസായികളില്‍ നിന്നുമായി വേറെയും 15 കോടി രൂപ പിരിച്ചിട്ടുണ്ട്.

ഈ പണത്തിന്റെ കണക്ക് ഇതുവരെ സംസ്ഥാന കമ്മിറ്റിയിലോ മറ്റോ പറഞ്ഞിട്ടില്ല. പണം ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടില്ല. പണം ആരുടെ കയ്യിലാണ് എന്ന് എന്നതിന് നേതൃത്വത്തിന് വ്യക്തമായ മറുപടിയുമില്ല.

പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ചോദിച്ചിട്ട് പോലും ഇക്കാര്യത്തിൽ അദ്ദേഹത്തെ ഗൗനിക്കാത്ത സമീപനമാണ് നേതൃത്വം സ്വീകരിച്ചത്. 2024 ഡിസംബര്‍ പത്തിന് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലാണ് കണക്ക് ചോദിച്ചതിന്റെ പേരില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ തനിക്കതിരെ തെറി അഭിഷേകവും കയ്യേറ്റ ശ്രമവും നടത്തിയത്.

അതിനെതിരെ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കയ്യേറ്റ ശ്രമം നടത്തിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകസമിതി മെമ്പർക്കെതിരെ

 നടപടി എടുക്കാതെ പ്രസിഡൻ്റ് അഹമ്മദ് ദേവര്‍ കോവില്‍ നാഷണൽ യൂത്ത് ലീഗിന്റെ ചുമതല നല്‍കി സംരക്ഷിക്കുകയാണ് ചെയ്തതെന്നും ഷമീർ ആരോപിച്ചു.

ഫണ്ട് സംബന്ധിച്ച് താൻ കണക്ക് ചോദിച്ചതിന്റെ വിരോ ധമാണ് ഇതിനു കാരണം.പല നിയമനങ്ങള്‍ക്കും പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ മന്ത്രിയുടെ അഡീഷണല്‍ പി എസ് ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഷമീര്‍ പയ്യനങ്ങാടി കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Follow us on :

More in Related News