Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ചതും പ്രസക്തഭാഗങ്ങൾ ഒഴിവാക്കിയതും സർക്കാർ വേട്ടക്കാർക്കൊപ്പമെന്നതിന് തെളിവ്: കേരള കോൺഗ്രസ്

01 Sep 2024 17:59 IST

WILSON MECHERY

Share News :


ചാലക്കുടി:

 അത്യധികം ഗൗരവമേറിയതും ആശങ്കപ്പെടുത്തുന്നതുമായ വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളും  

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്തുവന്നിട്ടും

 സ്ത്രീകൾ നേരിടേണ്ടി വരുന്ന തൊഴിൽ ചൂഷണങ്ങൾക്ക് നേരെ മുഖ്യമന്ത്രിയും എൽഡിഎഫും മൃദു സമീപനമാണ് തുടരുന്നതെന്ന് കേരള കോൺഗ്രസ് കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് വർഷങ്ങളോളം പൂഴ്ത്തി വച്ചതും പ്രസക്തഭാഗങ്ങൾ ഒഴിവാക്കിയതും അതിനുദാഹരണമാണ്. റിപ്പോർട്ടിലെ ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ കൂടി അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. ആരോപണ വിധേയർ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കുക്കാൻമുഖ്യമന്ത്രി തയ്യാറാവണം.

ഈ ആവശ്യം ഉന്നയിച്ച് തിങ്കളാഴ്ച യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായും കഴിഞ്ഞ ഒരു വർഷമായി കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിൽ ചാലക്കുടിയിൽ നിന്ന് ആരംഭിച്ച് സംസ്ഥാനത്തുടനീളം നടന്ന കേരള കർഷക സൗഹൃദ സംഗമങ്ങൾ നൂറ് തികയുന്നതിനോടനുബന്ധിച്ച് ചൊവ്വാഴ്ച വൈക്കത്ത് നടക്കുന്ന സമാപന സമ്മേളനവും കേര കർഷകറാലിയും വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മുണ്ടൻ മാണി, കേരള കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വിൽസൺ മേച്ചേരി, ജില്ലാ സെക്രട്ടറി ഗബ്രിയേൽ കിഴക്കൂടൻ,ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് സജി റാഫേൽ, ജോഷി പുതുശ്ശേരി, തോമസ് കണ്ണമ്പുഴ, മനോജ് കുന്നേൽ, ഡേവിസ് നായത്തോടൻ എന്നിവർ സംസാരിച്ചു

Follow us on :

More in Related News