Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമാകും

11 Dec 2024 14:21 IST

Enlight News Desk

Share News :

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് വൻ നഷ്ടം. മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിയ്ക്ക് ഭരണം നഷ്ടമാകും. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടങ്ങളില്‍ യുഡിഎഫിനാണ് ജയം. 11 ഇടത്ത് എല്‍ഡിഎഫും, മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ജയം നേടി.

തൃശൂരിൽ നാട്ടിക, ഇടുക്കിയിൽ കരിമണ്ണൂര്‍, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമാവുക.

പത്തനംതിട്ട എഴുമറ്റൂരില്‍ കോണ്‍ഗ്രസിന്റെ സീറ്റ് ബിജെപിയും പിടിച്ചെടുത്തു. കൊല്ലത്ത് എല്‍ഡിഎഫിനാണ് നേട്ടം.

ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ നാലിടത്തും എല്‍ഡിഎഫ് വിജയിച്ചു.

സിപിഐ അംഗം രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് തച്ചമ്പാറയിലെ ഉപതിരഞ്ഞെടുപ്പ്. കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂരിലും, നാട്ടികയിലും എല്‍ഡിഎഫ് സിറ്റിംഗ് സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. 


വിഭാഗീയത രൂക്ഷമായ കായംകുളം പത്തിയൂരില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക് എരുവയാണ് ജയിച്ചത്. സിപിഐഎം വിട്ട് ബിജെപിയില്‍ പോയ വിപിന്‍സി ബാബു വീട് ഉള്‍പ്പെടുന്ന വാര്‍ഡ് ആണ് പത്തിയൂര്‍. കോട്ടയം അതിരമ്പുഴയില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് കേരള കോണ്‍ഗ്രസ് (എം) പിടിച്ചെടുത്തു. മലപ്പുറം തൃക്കലങ്ങോട് മരത്താണി വാര്‍ഡ്, ചടയമംഗലം 5 ആം വാര്‍ഡ് എന്നിവ യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറം ആലങ്കോട് പെരുമുക്ക് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ നാല്‍പത്തിയൊന്നാം വാര്‍ഡും വെള്ളറട കരിക്കാമന്‍കോട് വാര്‍ഡും ബിജെപി നിലനിര്‍ത്തി . 23 അംഗ പഞ്ചായത്തില്‍ ബിജെപിയുടെ ഏക വാര്‍ഡാണ് കരിക്കാമന്‍കോട്. തിരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 16 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 11 വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു.

Follow us on :

More in Related News