Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്വൻ്റി20 കൊടുങ്ങല്ലൂർ നിയോജക മണ്ഡലം യോഗം നടത്തി

17 Jun 2024 11:35 IST

WILSON MECHERY

Share News :

മാള:


മാള: ട്വൻ്റി20 പാർട്ടിയുടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം യോഗം മാള വ്യാപാരഭവനിൽ നടത്തപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് ഡോ. വർഗ്ഗീസ് ജോർജ്ജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗം തെരഞ്ഞെടുപ്പ് അവലോകനം നടത്തി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ പാർട്ടി മികച്ച മുന്നേറ്റം ഉണ്ടാക്കിയതായി യോഗം വിലയിരുത്തി. ജനോപകാര പ്രഥമായ പദ്ധതികൾ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്മാരായ ജോയ് ഇലഞ്ഞിക്കൽ, ശ്രീനിവാസൻ, സി.ജെ. ഡേവീസ് , രാജു, ഔസേപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. സലിസ്റ്റിൻ ചിപ്പി സ്വാഗതവും ആൻ്റണി നന്ദിയും പറഞ്ഞു.

Follow us on :

More in Related News