Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനം വകുപ്പ്പീരുമേട് ഡെപ്യൂട്ടി ഡയറക്ടറുടെഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

17 Aug 2024 20:01 IST

PEERMADE NEWS

Share News :

പീരുമേട് :ജനവാസ മേഖലകളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യങ്ങൾക്കെതിരെ ശാശ്വത പരിഹാരം കാണാത്ത സംസ്ഥാന സർക്കാരിന്റെയുംവനം വകുപ്പിന്റെയും അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പ്പീരുമേട് ഡെപ്യൂട്ടി ഡയറക്ടറുടെഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെ .പി.പി.സി അംഗം മുൻ റോയ്‌ .കെ.പൗലോസ് പ്രതിഷേധ മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്തു. വനം വന്യജീവി സംരക്ഷണത്തിനായി കോടികൾ മുടക്കുമ്പോഴും വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് മൃതദേഹവുമായി പ്രതിഷേധം നടത്തിയാൽ മാത്രമേ നഷ്ടപരിഹാര തുക ലഭിക്കുന്ന തിനുള്ള നടപടിക്രമങ്ങൾ നടക്കുന്നുള്ളുവെന്നും റോയ് കെ പൗലോാസ് പറഞ്ഞു.

Follow us on :

More in Related News