Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീരദേശ മേഖലയിൽ കഞ്ചാവ് മാഫിയുടെ വിളയാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം..

11 Sep 2024 19:15 IST

MUKUNDAN

Share News :

ചാവക്കാട്:തീരദേശ മേഖലയിൽ കഞ്ചാവ് മാഫിയുടെ വിളയാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.കഴിഞ്ഞ കുറച്ച് വർഷങ്ങളായി തീരദേശ മേഖലയിൽ കഞ്ചാവ് മാഫിയുടെ വിളയാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്.തീരദേശ മേഖലയിലെ ചെറുപ്പക്കാരെ ലക്ഷ്യമാക്കിക്കൊണ്ട് കഞ്ചാവ് മാഫിയ വ്യപകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നലെ രാത്രി രണ്ട് ചെറുപ്പക്കാരെ അതി നിഷ്ഠൂരമായി തല്ലിച്ചതയ്ക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതുമൂലം ഇവർ രണ്ടുപേരും തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.തീരദേശ മേഖലയിൽ കഞ്ചാവ് മാഫിയയെ അടിച്ചമർത്തുന്നതിന് വേണ്ട നടപടി പോലീസും,എക്സൈസ് വകുപ്പും സ്വീകരിക്കണമെന്നും സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.

Follow us on :

More in Related News