Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 17:49 IST
Share News :
ചാവക്കാട്:ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാട് കോർട്ട് സമുച്ചയത്തിന്റെ മുന്നിൽ വഞ്ചന ദിനം ആചരിച്ചു.അഭിഭാഷക ക്ഷേമ നിധി 20 ലക്ഷം രൂപയായി വർധിപ്പിച്ചെന്നും ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചത് ശുദ്ധ തട്ടിപ്പാണ്.കൊല്ലങ്ങളോളം ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നിവേദനത്തിലൂടെയും സമര മുറകളിലൂടെയും ആവശ്യപ്പെടുന്ന വർധനവ് 10 കൊല്ലം ഭരിച്ച ഇടത് സർക്കാർ പുച്ഛിച്ച് തള്ളി.തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ഉള്ള സമയത്ത് പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തി അഭിഭാഷക സമൂഹത്തെ തന്നെ കബളിപ്പിച്ചിരിക്കുകയാണ്.മാത്രമല്ല ഘട്ടം ഘട്ടമായി മാത്രം വർധിപ്പിക്കുകയുള്ളൂ എന്നാണ് വ്യവസ്ഥ . സർക്കാരിന്റെ ഒരു പൈസയും അഭിഭാഷകർക്ക് തരണ്ട.അഭിഭാഷകരിൽ നിന്ന് ക്ഷേമ നീതി വകയിൽ പിരിച്ചെടുക്കുന്ന സംഖ്യകൾ ചിലവാക്കാതെ കെട്ടിക്കിടക്കുമ്പോൾ സർക്കാരിന്റെ വ്യാജ പ്രഖ്യാപനം തട്ടിപ്പാണ്.അഭിഭാഷക സമൂഹം ഇതിനെ പ്രതിഷേധിക്കുന്നുവെന്നും വഞ്ചന ദിനം യോഗം ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അഭിപ്രായപ്പെട്ടു.സ്റ്റോബി ജോസ് അധ്യക്ഷത വഹിച്ചു.അഭിഭാഷകരായ ബിജു വലിയപറമ്പിൽ,ഫരിതബാനു,ഫ്രെഡി പയസ്,ഷീജ ജോസഫ്,എം.വി.ജോസ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.