Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2024 15:13 IST
Share News :
തൃശൂരിൽ സിപിഐഎമ്മിന് 81 അക്കൗണ്ടുകൾ ഉണ്ടെന്നും,അസ്വാഭാവിക ഇടപാട് എങ്കിൽ നടപടിയെന്നും തെരഞ്ഞടുപ്പ് കമ്മീഷന് ഇ ഡി കത്ത് നൽകി.
ഈ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും ഇവയിൽ 99 ശതമാനം അക്കൗണ്ടുകളും വെളിപ്പെടുത്താത്തതാണെന്നും ഇ ഡി യുടെ കത്തിൽ പരാമർശം.
കരുവന്നൂരിൽ നിയന്ത്രണം പൂർണ്ണമായും സിപിഐഎമ്മിനെന്നും വായ്‌പ അനുവദിച്ചിരുന്നത് ഉന്നത നേതാക്കളാണെന്നും. 12 ബാങ്കുകളിൽ കൂടി
സമാനമായ തട്ടിപ്പ് നടന്നെന്നും ഇ ഡി. ബാങ്കുകളുടെ പട്ടികയും തെരെഞ്ഞടുപ്പ് കമ്മീഷന് കൈമാറി.
എന്നാൽ സിപിഐഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്ക് രാഷ്ട്രീയ അജണ്ടയാണ്. എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണ്. പാര്‍ട്ടിയുടെ ഒരു സ്വത്ത്
വിവരവും മറച്ച് വെച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പറഞ്ഞു.
കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവര്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. ഇഡി ഇവരെ ചോദ്യം ചെയ്തു.
Follow us on :
Tags:
Please select your location.