Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

06 Sep 2024 20:41 IST

WILSON MECHERY

Share News :

മാള:

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തെ അറസ്റ്റ് ചെയ്തതിലും സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിക്ക് നേരെ ഉണ്ടായ പോലീസ് അക്രമത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ ജെ ജെനീഷ് ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹക്കീം ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എ എ അഷ്‌റഫ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ എസ് വിജയൻ മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് അത്തപ്പിള്ളി യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ആർ പ്രേമ, ജില്ല പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ്‌, പാർലമെന്ററി പാർട്ടി ലീഡർ ജിയോ കൊടിയൻ, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ രാജ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ വി എ നദിർ, ബൈജു കടുപ്പശ്ശേരി , എന്നിവർ സംസാരിച്ചു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ അഭിപ്രസാദ്, രാഹുൽ മേത്തല, അനൂപ്‌ ആനപ്പറ, നിധിൻ മുരളിധരൻ തുടങ്ങിയവർ നേതൃത്വം നൽകി

Follow us on :

More in Related News