Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി താലൂക്ക് ആശുപത്രി അനാസ്ഥ ഭരണപ്രതിപക്ഷ പാർട്ടികളുടെ പിടിപ്പ് കേട് എസ്.ഡി.പി.ഐ.

18 Jan 2025 17:35 IST

Jithu Vijay

Share News :

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥക്ക് കാരണം ഭരണപ്രതിപക്ഷകക്ഷികളുടെ പിടിപ്പ് കേടാണന്ന് എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വർഷങ്ങളായി ചില ഡോക്ടർമാർ രോഗികളോട് കാണിക്കുന്ന ക്രൂരതകൾ പല തവണ പരാതികൾ ഉയന്നതാണ്. ആശുപത്രി വികസന സമിതിയിലുള്ള ഭരണ പ്രതിപക്ഷ പാർട്ടികളുടെ ഇഷ്ടതോഴൻമാരായിരുന്നു ഇത്തരം ഡോക്ടർമാർ. നിരവധി തവണ ആശുപത്രി വികസന സമിതിക്ക് മുന്നിലടക്കം രോഗികളോടുള്ള മോശം പെരുമാറ്റങ്ങളും മറ്റും ,നിരവധി പരാതികൾ വന്നിട്ടും ഇഷ്ട ദൈവങ്ങളെ പിണക്കാൻ രാഷ്ട്രീയ മേലാളന്മാർ തയ്യാറായിരുന്നില്ല.


താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തുന്ന മൃതദേഹങ്ങൾ

അവസാന നിമിഷം മെഡിക്കൽ കോളേജിലേക്കും മറ്റും റഫർ ചെയ്യുന്ന സംഭവം മൂലം ജനങ്ങൾ ദുരിതം പേറുന്നത് നിത്യസംഭവമായിരുന്നിട്ടും ആരും ഇതിനെതിരെ രംഗത്ത് വന്നിരുന്നില്ല.

ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ വികസനസമിതിയിലുള്ള ചില രാഷ്ട്രീയ നേതാക്കളുടെ വാക്കുകൾ മുഖവിലക്കെടുക്കാതെ പോസ്റ്റ് മോർട്ടം റഫർ ചെയ്ത നടപടിയാണ് വികസന സമിതിയിലെ രാഷ്ട്രീയ പാർട്ടികളെ ചൊടിപ്പിച്ചത്.


വർഷങ്ങളായി പൊതുജനം അനുഭവിച്ചത് കണ്ടില്ലന്ന് നടിച്ചവർ തങ്ങളുടെ ഇഷ്ടങ്ങൾക്ക് എതിരായപ്പോഴാണ് താലൂക്ക് ആശുപത്രിയിലെ അനാസ്ഥ തിരിച്ചറിഞ്ഞത്. ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനില്ലാത്തതടക്കം നേരിടുന്ന അനാസ്ഥക്ക് പരിഹാരം കണേണ്ടതുണ്ടെന്ന് മാത്രമല്ല രോഗികളോട് മോശമായി പെരുമാറുന്നതും, അനാസ്ഥകൾക്കും പരിഹാരം കാണണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. എസ് സി പി ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കൾ നേതാക്കളായ ടി.വാസു, സുലൈമാൻ കുണ്ടൂർ, മുനീർ എടരിക്കോട്, ഉസ്മാൻ ഹാജി എന്നിവർ സംസാരിച്ചു

Follow us on :

More in Related News