Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുരങ്ങാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് യംഗ്‌ ഇന്ത്യ ബൂത്ത് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

12 Jul 2024 18:04 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരുരങ്ങാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് യംഗ്‌ ഇന്ത്യ ബൂത്ത് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന യൂണിഫോം സേനയിലേക്ക് മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുത്തു.


വെന്നിയൂർ പരപ്പൻ സ്‌ക്വയറിൽ നടന്ന ക്യാമ്പ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റഫീഖ് ചോലയിൽ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നേത്രത്വം വഹിച്ച ക്യാമ്പിൽ ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, ഒ ജെ ജെനീഷ്, അനു താജ്, അബ്ദുൽ റഷീദ് വി പി, ജനറൽ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, രാഹുൽ വെച്ചൂട്ട്, അസ്‌ലം ആദിനാട്, മുഹമ്മദ് പാറയിൽ, സംസ്ഥന സെക്രട്ടറിമാർ, ജില്ലാ സെക്രട്ടിമാർ തുടങ്ങിയവർ പങ്കെടുത്തു. 162 ബൂത്തുകളിൽ നിന്ന് മുഴുവൻ പ്രതിനിധികളും മണ്ഡലത്തിലെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും കോൺഗ്രസ് നേതാക്കളും ക്യാമ്പിൽ സന്നിഹിതരായിരുന്നു

Follow us on :

Tags:

More in Related News