Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 16:39 IST
Share News :
ചാലക്കുടി: കലാഭവൻ മണി സ്മാരക നിർമ്മാണം ആരംഭിയ്ക്കാത്തതിൽ പ്രതിഷേധിച്ച് നിർദിഷ്ട സ്മാരക നിർമ്മാണ സ്ഥലത്ത് കലാകാരൻമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ
ധർണ്ണ സമരം സംഘടിപ്പിച്ചു.
പ്രവൃത്തി ആരംഭിയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം എത്രയും വേഗം ആരംഭിയ്ക്കണം എന്ന് പല പ്രാവശ്യം രേഖാമൂലം ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ അറിയിക്കുകയും നിയമസഭയിൽ അവതരിപ്പിയ്ക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മാസം പ്രവർത്തിയുടെ ശിലാസ്ഥാപനം നടത്തുമെന്ന് മന്ത്രി അറിയിച്ചിട്ടും നിർമ്മാണം ആരംഭിയ്ക്കാത്തതിനെ തുടർന്നാണ്
പ്രതിഷേധം സംഘടിപ്പിയ്ക്കുന്നതെന്നും എം എൽ എ കൂട്ടിച്ചേർത്തു. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ, യുഡിഎഫ് ചെയർമാൻ സി.ജി.ബാലചന്ദ്രൻ,
കൺവീനർ ഒ.എസ്. ചന്ദ്രൻ, എം.ടി. ഡേവീസ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.