Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്ളോബൽ എൻഎസ്എസ് മഹിളാ വിഭാഗമായ ജനനിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ കൊളാടി ഭവനത്തിൽ വെച്ച് നടത്തിയ ഓണാഘോഷവും,കുടുംബ സംഗമവും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്‌തു

22 Sep 2024 16:50 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗ്ളോബൽ എൻഎസ്എസ് മഹിളാ വിഭാഗമായ ജനനിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ കൊളാടി ഭവനത്തിൽ വെച്ച് നടത്തിയ ഓണാഘോഷവും,കുടുംബ സംഗമവും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്‌തു.ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ കുടുംബസംഗത്തിൽ ഗുരുവായൂരിൻ്റെ ഗുരുനാഥയും,ജീവകാരുണ്യ പ്രവർത്തകയുമായ വസന്തമണി ടീച്ചർ മുഖ്യാതിഥിയായി.ജിഎൻഎസ്എസ് ഭാരവാഹികളായ കെ.മോഹനകൃഷ്ണൻ,കെ.ടി.ശിവരാമൻ,പി.ശ്രീകുമാർ,രാധശിവരാമൻ,ബീനരാമചന്ദ്രൻ,സരസ്വതി വിജയൻ,ഗീത വിനോദ് മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിക്കുകയും ജനനി കുടുംബാംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.പ്രശസ്ത ഗായകരായ കെ.മോഹനകൃഷ്ണന്റെയും,സിനു എടക്കഴിയൂരിൻ്റേയും നേതൃത്വത്തിൽ ഓണപ്പാട്ടുകളുടെ ആലാപനവും,മുതിർന്നവരുടെ ഓണസ്മരണകളും നടന്നു.

Follow us on :

More in Related News