Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2024 15:58 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ചുചേർത്ത് സമരപരിപാടികൾക്ക് രൂപം കൊടുക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.നിരവധി വർഷക്കാലമായി കടൽക്ഷോഭം മൂലം കടപ്പുറം പഞ്ചായത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.നൂറുകണക്കിന് ഏക്കർ സ്ഥലവും,നൂറുകണക്കിന് വീടുകളും കടലെടുത്ത് പോയി.കടലും,കടപ്പുറം പഞ്ചായത്തിലെ പ്രധാന റോഡായ അഹമ്മദ് കുരുക്കൾ റോഡും തമ്മിലുള്ള വ്യത്യാസം വെറും 8 മീറ്റർ മാത്രമാണ് ഇപ്പോൾ ഉള്ളത്.കടൽ റോഡ് വിട്ട് കിഴക്കോട്ട് വന്നാൽ കടപ്പുറം പഞ്ചായത്ത് തന്നെ ഇല്ലാതാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.ഈ സാഹചര്യത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി കടപ്പുറം പഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷിയോഗം വിളിച്ച് ചേർത്ത് കടപ്പുറം പഞ്ചായത്തിലെ സംരക്ഷിക്കുന്ന ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കാൻ വേണ്ട കാര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അധികാരികളോട് ആവശ്യപ്പെടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്ന് സി.മുസ്താഖ് അലി പറഞ്ഞു.അധികാരികൾ കണ്ണ് തുറക്കാൻ തയ്യാറായിട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് കടപ്പുറം പഞ്ചായത്ത് ഭരണസമിതി രൂപം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.