Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 16:20 IST
Share News :
മാള:
മാളയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകുന്നതിൽ നേതൃത്വം വഹിച്ച ആദ്യകാല നേതാവ് വി പി മാധവന്റെ പതിനേഴാമത് അനുസ്മരണ സമ്മേളനം മാള വി കെ രാജൻ സ്മാരകമന്ദിരത്തിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു
1942ൽ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ പൊതുരംഗത്തേക്ക് കടന്നുവന്ന് മേഖലയിൽ തൊഴിലാളി യൂണിയൻ ,തെങ്ങുക തൊഴിലാളി യൂണിയൻ ,മദ്യവസായ തൊഴിലാളി യൂണിയൻ തുടങ്ങി ഒട്ടനവധി ട്രേഡ് യൂണിയൻ കെട്ടിപ്പിടിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നേതൃത്വം നൽകുകയും ചെയ്ത നേതാവായിരുന്നു വിപി മാധവൻ.
അഷ്ടമിച്ചിസർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പുത്തൻചിറ കയർ വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് ,മുകുന്ദപുരം കൊടുങ്ങല്ലൂർ ഭൂപണയ ബാങ്ക് ഭരണസമിതി അംഗം എന്നീ ചുമതലകളേറ്റ് സഹകരണ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ എന്ന നിലയിൽ മാളയിൽ ഇടതു പക്ഷ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ വി പി മാധവന്റെ പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് ഊർജ്ജവും,മാതൃകയും ആകണമെന്ന് വസന്തകുമാർ പറഞ്ഞു.
ലോക്കൽ സെക്രട്ടറി എം കെ ബാബു അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി എം ആർ അപ്പുക്കുട്ടൻ അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി എം വത്സൻ, മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, സിപിഐ മണ്ഡലം കമ്മിറ്റി അംഗം വി എം ചന്ദ്രബോസ് , പി ആർ രതീഷ്, സാബു പോൾ എടാട്ടുകാരൻ
തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
Please select your location.