Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 09:55 IST
Share News :
വേങ്ങര : ന്യൂനപക്ഷ മേഖലയിലും വിശിഷ്യാ വിദ്യാഭ്യാസ മേഖലയിലും നിശേധിക്കപ്പെടുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ സംഘശക്തി അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ കേരള അറബിക് ടീച്ചേഴ്സ് ഫെഡഷേൻ സംഘടിപ്പിച്ച ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. കേരളത്തിലെ അവകാശ നീതി നിശേധങ്ങൾക്കെതിരെ ഇന്നലെകളിൽ കെ.എ.ടി.എഫ് നടത്തിയ പോരാട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് എൻ.ടി. ഹമീദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി. മുഹമ്മദ് സജീബ് സി.പി. മുഹമ്മദ് കുട്ടി, നൗഷാദ് മണ്ണിശ്ശേരി, കെ.മുഹമ്മദ് അഷ്റഫ്, ഹുസൈൻ പാറാൽ , സി.എച്ച് ഷംസുദ്ധീൻ, ധർമ്മഗിരി കോളേജ് പ്രിൻസിപ്പാൾ പി. അബ്ദുൽ ഗഫൂർ, ധർമഗിരി കോളേജ് മാനേജർ കെ.മൊയ്തീൻ, പൂവല്ലൂർ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ കുഞ്ഞി മൊയ്തീൻ, ട്രസ്റ്റ്റ്റ് ട്രഷറർ ടി.പി. അബ്ദുൽ മജീദ് ജില്ലാ സെക്രട്ടറി എം.പി. ഫനൽ, ട്രഷറർ ഇസ്ഹാഖ് കാരാട്ട്, ഓർഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി ക്യാമ്പ് കോഡിനേറ്റർ ഷബീർ മുള്ളൻമ്പാറ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.