Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട; കെ ടി ജലീല്‍

02 Sep 2024 15:14 IST

Shafeek cn

Share News :

കൊച്ചി: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ. ഒരു അധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഐഎം സഹയാത്രികനായി തുടരും. സിപിഐഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.


ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് ഫേസ്ബുക്കില്‍ കുറിച്ച ജലീല്‍ അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങുമെന്നും കൂട്ടിച്ചേര്‍ത്തു. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വര്‍ഗസ്ഥനായ ഗാന്ധിജി'യെന്ന പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തില്‍ ഉണ്ടാകുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.


കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്


ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ''സ്വര്‍ഗ്സ്ഥനായ ഗാന്ധിജി''യുടെ അവസാന അദ്ധ്യായത്തില്‍

 

Follow us on :

More in Related News