19 Aug 2024 20:39 IST
- MUKUNDAN
Share News :
പുന്നയൂർക്കുളം:സിപിഎം ഭരിക്കുന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ദുർഭരണത്തിനെതിരെ ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹുജന പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബുധനാഴ്ച്ച രാവിലെ 10-ന് കുന്നത്തൂരിൽ നിന്ന് പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാർച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ലൈഫ് ഭവന പദ്ധതിയിലെ അട്ടിമറി,ശ്മശാനഭൂമിയിലെ മാലിന്യ കൂമ്പാരവും എംസിഎഫും മൃതദേഹത്തോടുള്ള അനാദരവ് കാട്ടൽ,കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിൽ അനാസ്ഥ,റോഡുകളുടെ ശോചനീയാവസ്ഥ,ബിജെപി അംഗങ്ങളുടെ വാർഡുകളെ പദ്ധതികളിൽ നിന്ന് അവഗണിക്കൽ,കുന്നത്തൂർ ഹെറിറ്റേജ് സെന്ററിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയും,ദുർഗന്ധം വമിക്കുകയും ചെയ്തിട്ടും മെമ്പറുടെ പരാതിയിൽ നടപടിയെടുക്കാതിരിക്കൽ,രാമച്ച കർഷകരോടുള്ള അവഗണന തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ബിജെപി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി.കെ.ലക്ഷ്മണൻ,മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്,യുവമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കിരൺ ബാലചന്ദ്രൻ,വാർഡ് മെമ്പർമാരായ ഇന്ദിര പ്രഫുലൻ,അനിത ധർമ്മൻ,ഗോകുൽ അശോകൻ തുടങ്ങിയവർ അറിയിച്ചു.കഴിഞ്ഞ ദിവസം പുന്നയൂർകുളം ഗ്രാമ പഞ്ചായത്തിൽ ബിജെപി ഭരിക്കുന്ന വാർഡുകളിൽ ബോധപൂർവം ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്നാരോപിച്ച് ബിജെപി മെമ്പർമാർ പഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിൽ നിന്നും ഇറങ്ങിപോയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.