Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിമിറ്റോറിയം വിഷയം ചർച്ച ചെയ്യാതെ കൗൺസിൽ നടപടികൾ തടസ്സപ്പെടുത്തി പ്രതിപക്ഷം.- പ്രതിപക്ഷത്തിൻ്റേത് രാഷ്ട്രീയ മുതലെടുപ്പ് എന്ന് ചെയർപേഴ്സൺ.

01 Nov 2024 16:06 IST

WILSON MECHERY

Share News :



ചാലക്കുടി:

ക്രിമിറ്റോറിയത്തിൻ്റെ പുക കുഴൽ ഒടിഞ്ഞ് വീണതിനെ തുടർന്ന്, ഇത് പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ നഗരസഭ അതിവേഗം പൂർത്തീകരിച്ചു വരികയാണെന്നും അടുത്ത ആഴ്ചയോടെ ക്രിമിറ്റോറിയത്തിൻ്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അറിയിച്ചു.

ക്രിമിറ്റോറിയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ കൗൺസിൽ നടത്താൻ അനുവദിക്കില്ലെന്ന് LDF ലീഡർ സി.എസ് സുരേഷ് പറഞ്ഞു.

ക്രിമിറ്റോറിയം വിഷയം പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്നും,

ഇക്കാര്യത്തിൽ തുറന്ന ചർച്ചക്ക് തയ്യാറാണെന്നും, ചർച്ച അനുവദിക്കണമെന്നും UDF ലീഡർ ഷിബു വാലപ്പൻ പറഞ്ഞു.

ചർച്ച അനുവദിക്കാമെന്ന് അധ്യക്ഷ പറഞ്ഞെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായ് എഴുന്നേറ്റു.

പ്രതിപക്ഷത്തിൻ്റേത് ചർച്ചയിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും, ക്രിമിറ്റോറിയം വിഷയത്തിൽ ആൽമാർത്ഥതയുണ്ടെങ്കിൽ ചർച്ചക്ക് തയ്യാറാകണമെന്നും 'വി.ഒ. പൈലപ്പൻ, ബിജു S ചിറയത്ത്,M .M . അനിൽകുമാർ, ദിപു ദിനേശ് വൽസൻ ചമ്പക്കര , ജോജി കാട്ടാളൻ എന്നിവർ പറഞ്ഞു.

എന്നാൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടരുകയും,

,അജണ്ടകൾ വായിച്ച് അംഗീകരിക്കുകയും താഴെ പറയുന്ന തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.

MLA സനീഷ് കുമാർ ജോസഫിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നഗരസഭയിലെ 15 സ്ഥലങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിച്ചു.

ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ ലിസ്റ്റിന് കൗൺസിൽ അംഗീകാരം നൽകി.

വിവിധ ആനുകൂല്യങ്ങൾക്കായ് 

2 കോടിയോളം രൂപയാണ് നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കുള്ള 51 പേരുടെ അപേക്ഷകൾക്ക് കൗൺസിൽ അംഗീകാരം നൽകി പെൻഷന് ശുപാർശ ചെയ്തു.

31ാംവാർഡിലെ അട്ടാതോട് റോഡിലെ കാലപഴക്കം ചെന്ന പൈപ്പ്ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കുവാനുള്ള 5.70 ലക്ഷം രൂപയുടെ പ്രവർത്തി,

നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തിരമായി പൂർത്തിയാക്കാൻ കൗൺസിൽ തീരുമാനിച്ചു.

നോർത്ത് ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിൻ്റെ വാടക കുടിശ്ശിക ഇനത്തിൽ നഗരസഭക്ക് ലഭിക്കാനുള്ള 3.5 ലക്ഷം രൂപ ഒഴിവാക്കി നൽകണമെന്ന പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അപേക്ഷ പരിഗണിച്ച്, നിയമപരമായ നടപടികളിലൂടെ വാടക കുടിശ്ശിക ഒഴിവാക്കി നൽകാനും, തുടർന്ന് വാടക രഹിതമായ് പോലീസ് കൺട്രോൾ റൂമിന് ഇവിടെ റൂം അനുവദിക്കാനും കൗൺസിൽ തീരുമാനിച്ചു.

ഹെൽത്ത് ഗ്രാൻ്റിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ഉപയോഗിച്ച് താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പോളി ഡെൻ്റൽ ക്ലിനിക്ക് കെട്ടിടം,

പുതിയ OP ബ്ലോക്കിനോട് ചേർന്ന് നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ കൗൺസിൽ തീരുമാനിച്ചു.

നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ മുൻഭാഗത്തെ ഗ്രൗണ്ട് വിവിധ ആവശ്യങ്ങൾക്ക് അനുവദിക്കുന്നതിനുള്ള നിയമാവലിക്ക് കൗൺസിൽ അന്തിമ അംഗീകാരം നൽകി.

പൊതുപരിപാടികൾക്കും സാംസ്കാരിക പരിപാടികൾക്കും ഇളവുകളോടെ ഗ്രൗണ്ട് അനുവദിക്കും.

ആയുഷ് ആശുപത്രി നിർമ്മാണവുമായ് ബന്ധപ്പെട്ട്, ഇവിടെ 10 സെൻ്റ് ഭൂമി കൂടി തുടർപ്രവർത്തനങ്ങൾക്ക് അനുവദിക്കണമെന്ന ആയുഷ് വകുപ്പിൻ്റെ ആവശ്യം കൗൺസിൽ പരിഗണിച്ചു.

ഭൂമി അനുവദിക്കുന്നതിനുവേണ്ട തുടർ നടപടികൾക്ക് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാനും , ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കാനും കൗൺസിൽ തീരുമാനിച്ചു.

 സനീഷ്കുമാർ ജോസഫ് MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.50 കോടിയുടെ പൊതുമരാമത്ത് വർക്കുകൾക്ക് കൗൺസിൽ അംഗീകാരം നൽകി. വാർഡ് 28, 12, 4, 2 , 6, 1,18 എന്നിവിടങ്ങളിലെ റോഡ് വർക്കുകൾക്കാണ് MLA ഫണ്ട് അനുവദിച്ചിട്ടുള്ളത്.

നഗരസഭാ അതിർത്തിയിൽ പുതുതായി സ്ട്രീറ്റ് ലൈൻ വലിച്ചിട്ടുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിന് പുതിയ സ്ട്രീറ്റ് ലൈറ്റുകൾ വാങ്ങാൻ തീരുമാനിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകൻ പി.എൻ കൃഷ്ണൻ നായരുടേയും

മുൻ കൗൺസിലർ സരസ്വതി സുബ്രൻ്റേയും നിര്യാണത്തിൽ കൗൺസിൽ അനുശോചിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൻആലീസ് ഷിബു അധ്യക്ഷയായി.

Follow us on :

More in Related News