Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2025 17:28 IST
Share News :
ചാവക്കാട്:നഗരസഭ ചെയർപേഴ്‌സൺ ഷീജപ്രശാന്തിന്റെ വാർഡായ 26-ആം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി അട്ടിമറി വിജയം നേടി.കേരളം ഒട്ടാകെ യൂഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടായിട്ടും ചാവക്കാട് നഗരസഭ തീരദേശം എൽഡിഎഫിന് അനുകൂലമായി നിന്നു.യൂഡിഎഫിന്റെ സിറ്റിംഗ് സീറ്റും എൽഡിഎഫ് പിടിച്ചിട്ടുള്ള സാഹചര്യത്തിൽ നിലവിലെ ചെയർപേഴ്‌സന്റെ വാർഡായ പുളിച്ചിറകെട്ട് ഈസ്റ്റ് രണ്ട് ചെയർപേഴ്‌സൺമാരെ സമ്മാനിച്ച മാർക്ക്സിസ്റ്റ് കോട്ടയെന്ന് വിശേഷിപ്പിക്കുന്ന വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ടി.എസ്.സനൂപ് അട്ടിമറി വിജയം നേടി.2000-ത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വാർഡിൽ യൂഡിഎഫിലെ അഡ്വ.തേർളി അശോകനാണ് മത്സരിച്ചത്.അന്നത്തെ തിരഞ്ഞെടുപ്പിൽ യൂഡിഎഫിന് 7 വോട്ടിൽ വാർഡ് നഷ്ടമായി.അന്ന് ബിജെപിക്ക് സ്വാധിനമുള്ള വാർഡായിരുന്നു ഇത്.ബിജെപിയുടെ സ്ഥാനാർഥി വൈദ്യനാഥ മാസ്റ്റർ ആയിരുന്നു.സിപിഎം സ്ഥാനാർഥി എ.എ.മഹേന്ദ്രനും.ബിജെപി ജയിക്കുമെന്ന പ്രവചിച്ച വാർഡിൽ യൂഡിഎഫിന്റെ തേർളി അശോകൻ വന്നതോടെ കടുത്ത മത്സരമായി.സിപിഎമ്മിന് 264 വോട്ടും,യുഡിഎഫിന് 257 വോട്ടും ബിജെപിക്ക് 230 വോട്ടും ലഭിച്ചു. 2005-ലെ തദ്ദേശ തിരഞ്ഞെപ്പിൽ അഡ്വ.തേർളി അശോകൻ യുഡിഎഫിന് വേണ്ടിയും,മഹേന്ദ്രൻ എൽഡിഎഫിന് വേണ്ടിയും നെടിയെടത്ത് സുനിൽ ബിജെപിക്ക് വേണ്ടിയും മത്സരിച്ചു.ആ തിരഞ്ഞുടുപ്പിൽ തേർളി അശോകൻ താമസിക്കുന്ന വാർഡിൽ യൂഡിഎഫിന് സ്ഥാനാർത്ഥി ഇല്ല.ആ വാർഡിൽ സിപിഎമ്മന് വേണ്ടി കെ.പി.വത്സലനും,ബിജെപിക്ക് വേണ്ടി കെ.എസ്.അനിൽകുമാറും മത്സരിച്ചു.കെ.കരുണാകരന്റെ ഡിഐസി സിപിഎമ്മിനെ സഹായിച്ചിരുന്ന തിരഞ്ഞെടുപ്പിൽ തേർളി അശോകൻ താമസിക്കുന്ന വാർഡിൽ അശോകൻ ആർക്കാണ് വോട്ട് ചെയ്യുക എന്നും,ഡിഐസി കോൺഗ്രസിൽ നിന്ന് വേറിട്ട് സിപിഎമ്മിനെ അനുകൂലിക്കുന്ന സമയത്തും,ബിജെപിയുടെ 2000 ലെ ബിജെപിയുടെ തോൽവിക്ക് തേർളി അശോകനാണ് കാരണക്കാരൻ എന്ന് കരുതിയ ബിജെപിയുടെ 2000 ലെ ബിജെപിയുടെ 230 വോട്ടുകൾ യുഡിഎഫിനെ തോൽപ്പിക്കാൻ സിപിഎമ്മിന് പോയിട്ടുള്ളതും ആ സാഹചര്യത്തിലും 2000 ലെ 257 വോട്ടുകളേക്കാൾ അധികം വോട്ടുകൾ കിട്ടിയിട്ടുള്ളതും 327 വോട്ടുകൾ നേടിയിട്ടുള്ളതും ആണ്. 2000 ൽ 230 വോട്ടുകൾ നേടിയ ബിജെപിക്ക് 2005 ൽ 14 വോട്ടുകളാണ് കിട്ടിയത്.2015 ൽ യുഡിഎഫിന് 239 വോട്ടും,2020 ൽ 260 വോട്ടുമാണ് ലഭിച്ചത്.2000 ലെ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി ഇപ്പോൾ വിജയിച്ച സനൂപിൻെ അച്ഛൻ താമരത്ത് ശേഖരനാണ് തിരഞ്ഞെടുപ്പ് നേതൃത്വം വഹിച്ചത്.അന്നത്തെ യുഡിഎഫിന്റെ തോൽവിക്ക് ഇന്ന് മകനെ മത്സരിപ്പിച്ചു.355 വോട്ടുകൾ നേടി വാർഡ് പിടിച്ചെടുത്ത് പ്രതികാരം വീട്ടി.ഇനി അത് യൂഡിഎഫ് കോട്ടയായി നിലനിർത്തുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.