Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2025 21:29 IST
Share News :
ചാവക്കാട്:ബിജെപി ചാവക്കാട് നഗരസഭ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.മുതുവട്ടൂർ ശിക്ഷക് സദനിൽ ബിജെപി തൃശ്ശൂർ നോർത്ത് ജില്ല പ്രസിഡന്റ് അഡ്വ.സി.നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.രണ്ടാം വാർഡ് ഗ്രാമകുളത്ത് കെ.കെ രാധാകൃഷ്ണൻ,മൂന്നാം വാർഡ് തിരുവത്ര നോർത്തിൽ കെ.സി.ശ്രീധരൻ,എട്ടാം വാർഡ് മമ്മിയൂരിൽ മുരളീധരൻ,10-ആം വാർഡ് ഓവുങ്ങലിൽ ജോമോൾ സുമേഷ്,11-ആം വാർഡ് പാലയൂർ നോർത്ത് സജിനി പ്രതീഷ്,12-ആം വാർഡ് പാലയൂരിൽ പ്രസന്നൻ കാരയിൽ,16-ാം വാർഡിൽ ചാവക്കാട് ടൗൺ എ.കെ.വേലായുധൻ,17-ാം വാർഡ് കോഴിക്കുളങ്ങരയിൽ എം.ജനാർദ്ദനൻ,18-ാം വാർഡ് മണത്തല നോർത്തിൽ ഉമ വേണു,19-ാം വാർഡ് സിവിൽ സ്റ്റേഷനിൽ മഞ്ജു മനോജ്,21-ാം വാർഡ് ബ്ലാങ്ങാട്ടിൽ അഡ്വ.സിന്ധു രാജൻ,24-ാം വാർഡ് ദ്വാരക ബീച്ച് എൻ.ബി.ഹരിദാസ്,26-ാം വാർഡ് പുളിച്ചിറക്കെട്ട് ഈസ്റ്റിൽ വേലായുധകുമാർ,27-ാം വാർഡ് പരപ്പിൽതാഴത്ത് സുബിൻ രാജ് എന്നിവരാണ് സ്ഥാനാർത്ഥികൾ.സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ
ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.ബിജെപി ചാവക്കാട് പടിഞ്ഞാറ് മേഖല പ്രസിഡന്റ് പ്രമോദ് ശങ്കരൻ സ്വാഗതവും,കിഴക്കൻ മേഖല പ്രസിഡന്റ് ഉമാദേവി ഷണ്മുഖൻ നന്ദിയും പറഞ്ഞു.ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ.വേലായുധ കുമാർ,ചാവക്കാട് മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ് അയിനിപ്പുള്ളി,ഗണേഷ് ശിവജി,എം.കെ.വിനോദ് കുമാർ,രജിത ജയരാജ്,പ്രസന്നൻ കാരയിൽ,സുഗന്ധവേണി,സുവിൻ വേലായുധൻ,കെ.കെ.പ്രകാശൻ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.