Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 15:41 IST
Share News :
പൊയ്യ:
പൊയ്യ ഫാമിനെ നശിപ്പിക്കുവാനുള്ള ഗൂഢ നീക്കം പിൻവലിക്കണമെന്ന് എൻടിയുസി പരാതിപ്പെട്ടു.
താഴെപ്പറയുന്ന ആവശ്യങ്ങളും പരാതികളും ആണ് പൊയ്യ -കൃഷ്ണൻ കോട്ട ദേശീയ ഫിഷ് ഫാം വർക്കേഴ്സ് യൂണിയൻ (INTUC - ADAK ) ഉന്നയിക്കുന്നതെന്ന് പ്രസിഡന്റ് ടിയു രാധാകൃഷ്ണൻ പറഞ്ഞു.
1. ഫാമിൻ്റെ നവീകരണത്തിനും പുനരുദ്ധാരണത്തനുമായി വിഭാവനം ചെയ്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കി വന്ന വൈവിദ്ധ്യവത്കരണം പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള പരിശ്രമം ആണ് ഇപ്പോൾ നടക്കുന്നത്.
2. മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ ഫാമിൽ നിന്നും ഗുന്ന മേൻമയുള്ള ഉൽപനങ്ങൾ വിവിധ മേളകളിലൂടെയും, കൺസ്യൂമർ സ്റ്റോറുകളിലൂടെയും വിൽപ്പന നടത്തിയിരുന്നത് വരുമാന വർദ്ധനവിൻ്റെ ഒരു വലിയ സ്രോതസ്സ് ആയിരുന്നു അതും അവസാനിപ്പിച്ചു
3. സംയോജിത മത്സ്യ കൃഷി ( താറാവും - മീനും ) അവസാനിപ്പിച്ചു
4. അലങ്കാര മത്സ്യവിത്തുൽപാദന യൂണിറ്റ് പൂർണ്ണമായും അടച്ചു. സാധന സാമഗ്രികൾ പീച്ചിയിലേക്ക് മാറ്റി അവിടേയും ഇവ നാളിതു വരെ ഉപയോഗിച്ചിട്ടില്ല.
5. മിൽമ ഔട്ട് ലറ്റ് (ഉൽപ്പന്നങ്ങൾക്ക് 10% ലാഭം കിട്ടിയിരുന്നു. പ്രതിദിനം 5000 രൂപ വരെ വരുമാനം കിട്ടിയിരുന്നത് ഇന്ന് ശരാശരി 1000/- രൂപക്ക് താഴെ മാത്രം )
6. ചെറുകിട മത്സ്യ കർഷകർക്ക് കുറഞ്ഞ അളവിൽ ഗുണനിലവാരമുള്ള തീറ്റ പാക്ക് ചെയ്ത് നൽകിയിരുന്നത് അവസാനിപ്പിച്ചു. വലിയ അളവിൽ മാത്രം നൽകുന്നതിന് കണക്കിന് തീറ്റ വിവിധ കെട്ടിടങ്ങൾക്കുള്ളിൽ അട്ടിയിട്ടിരിക്കുന്നു. അവ ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുന്നു. കമ്മീഷൻ മാത്രം ലക്ഷ്യമിട്ട് നടത്തിയ ഈ ഗുണ നിലവാരം കുറഞ്ഞ തീറ്റ ഇടപാട് ഉടൻ അന്വേഷിക്കുക
7. കൃഷി വകുപ്പുമായി ചേർന്ന് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലാന്റിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രോബാഗുകളിലെ പച്ചക്കറി കൃഷി അവസാനിപ്പിച്ചു വകുപ്പ് അനുവദിച്ച 250 ൽ അധികം ഗ്രോബാഗുകൾ കാടുകയറി നശിച്ചു കിടക്കുന്നു. 8.കർഷകർക്കായിജലപരിശോധക്ക് ഏർപ്പെടുത്തിയ സൗകര്യം പരിമിതപ്പെടുത്തി.
9. ഫാമിംഗ് പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാണുന്നതിന് ഏർപ്പെടുത്തിയ സൗകര്യം ഒഴിവാക്കി.
10. കൊടുങ്ങല്ലൂർ MLA ഫണ്ടിൽ നിന്ന് അക്വാ ടൂറിസം പദ്ധതിക്കായി അനുവദിച്ച 10 ലക്ഷം രൂപക്ക് വാങ്ങിയ ബോട്ടുകൾ ഫാമിൽ കിടന്ന് നശിക്കുന്നു. ഇപ്പോഴും ഇത് ഉദ്ഘാടനം ചെയ്തിട്ടില്ല.
11. സർക്കാർ ജീവനക്കാർക്കുള്ള ഒഴിവുകൾ കൊടുക്കാതെ വീക്കിലി ഓഫാക്കി മാറ്റുകയും ജോലി സമയം 12 മണിക്കൂർ ആക്കുകയും ചെയ്‌ത എം.ഡി യുടെ ക്രൂരനടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഫാമിൻറെ വിവിധ പ്രവൃത്തികൾ, തീറ്റ, മത്സ്യ കുഞ്ഞുങ്ങൾ ഇവ ലഭ്യമാക്കിയ ഇനത്തിൽ വിവിധ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ലക്ഷകണക്കിന് രൂപ തടഞ്ഞുവച്ച് ഫാമിൻ്റെ തുടർപ്രവർത്തനങ്ങൾ പിന്നോട്ടാക്കിയിരിക്കുന്നു. ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധവും, സ്ഥാപനത്തിൻ്റെ നാശത്തിന് വഴിതെളിക്കുന്നതുമായ തെറ്റായ പ്രവണതകൾ തിരുത്തുന്നതിന് അധികാരികളുമായി ചർച്ച ചെയ്യുന്നതിന് ഫാമിൽ എത്തിയ മുൻ MLA യും, കെ.പി സി സി ജനറൽ സെക്രട്ടറിയും, ഫാം തൊഴിലാളി യൂണിയൻ INTUC പ്രസിഡന്റുമായ ശ്രീ. TU രാധാകൃഷണൻ Ex.MLA യോട് അപ മര്യാതയായി പെരുമാറിയ അഡാക്ക് മാനേജിംഗ് ഡയറക്ടർക്ക് എതിരേ കർശ്ശന വകുപ്പുതല നടപടി സ്വീകരിക്കണം.
Follow us on :
Please select your location.