Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകട ഭീതിയിലുള്ള ചാവക്കാട് തിരുവത്ര കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിലെ വാട്ടർ അതോറിറ്റി കുഴിച്ച കുഴി തൂർക്കാതെ മാസങ്ങളായി..

20 Oct 2024 19:53 IST

MUKUNDAN

Share News :

ചാവക്കാട്:അപകട ഭീതിയിലുള്ള തിരുവത്ര കോട്ടപ്പുറം ചിങ്ങനാത്ത് പാലം റോഡിലെ വാട്ടർ അതോറിറ്റി കുഴിച്ച കുഴി തൂർക്കാതെ മാസങ്ങളായി.ഈ വഴി സ്കൂളിൽ പോകുന്ന കുട്ടികളും വയോധികരും കുഴികളിൽ വീഴുന്നത് നിത്യ സംഭവമാണ്.നൂറുകണക്കുള്ള വീടുകളിലേക്കും,മാരിയമ്മന്‍ ശ്രീഹനുമാന്‍ കുട്ടി ക്ഷേത്രത്തിലേക്കും,പുന്നയിലേക്കും പോകുന്ന ആളുകൾക്ക് ഈ കുഴി കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.സ്കൂളിലേക്ക് വിദ്യാർത്ഥികളെ കൊണ്ട് പോകുന്ന സ്കൂൾ വാഹനം റോഡിലേക്ക് തിരിക്കാൻ സാധിക്കുന്നില്ല.കാർ പോലുള്ള വാഹനങ്ങൾ തിരിച്ച്‌ ഇറക്കാൻ പറ്റുന്നില്ല.അപകട സൂചന കാണിക്കുന്ന ബോർഡും ഇവിടെ ഇല്ല.വാട്ടർ അതോറിറ്റി കുഴിയെടുത്ത് അടക്കാതെ ഇരിക്കുന്ന കുഴി ദേശീയ പാതയാണോ,വാട്ടർ അതോറിറ്റിയാണോ,ചാവക്കാട് നഗരസഭയാണോ അടയ്‌ക്കേണ്ടതെന്ന തർക്കത്തിലാണ് മനുഷ്യ ജീവന് അപകടം ഉണ്ടാകുന്ന കുഴി അടയ്ക്കാതെ അധികൃതർ തർക്കിച്ച്‌ നിൽക്കുന്നത്.ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി കുഴിയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി കുഴിയിൽ ഇറങ്ങി സമരം നടത്തി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ സമരം ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ അധ്യക്ഷത വഹിച്ചു.പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.കൃഷ്ണൻ മാസ്റ്റർ,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ഷൗകത്ത് അലി,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്ര,എ.എസ്.മിഥുൻ,താഹിറ റഫീക്,മഷൂദ് ചിങ്ങനാത്ത്,ജബ്ബാർ ചിങ്ങനാത്ത് എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News