Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു ഡി എഫ് എം പിമാർ കേരളത്തിനൊപ്പം നിൽക്കാതെ മോഡി സർക്കാരിനൊപ്പം നിന്നവർ: മുഖ്യമന്ത്രി പിണറായി വിജയൻ.

20 Apr 2024 21:10 IST

Preyesh kumar

Share News :

കൊയിലാണ്ടി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 അംഗ സംഘം കേരളത്തിനൊപ്പം നിൽക്കാതെ മോഡി സർക്കാരിനൊപ്പം നിന്നവരല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന ബോധ്യപ്പെടുത്തണമെന്ന് എം പിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു, എന്നാൽ കേരളത്തെ കുറ്റപ്പെടുത്തി ബിജെപി സർക്കാരിന് അനുകൂലമായനിലപാട് എടുക്കുകയല്ലേ ചെയ്തത്. കൊയിലാണ്ടിയിൽ വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. കെ ശൈലജ ടീച്ചറെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മണ്ഡലം ചെയർമാൻ രാമചന്ദ്രൻ കുയ്യാണ്ടി അധ്യക്ഷനായി. ക്യാമറാമാനും സംവിധായകനുമായ അഴകപ്പൻ സന്നിഹിതനായിരുന്നു.സ്ഥാനാർത്ഥി

കെ. കെ .ശൈലജ ടീച്ചർ, എം. വി .ശ്രേയാംസ് കുമാർ, അഹമ്മദ് ദേവർ കോവിൽ, ആർ. ശശി, കെ .കെ .മുഹമ്മദ്, പി .വിശ്വൻ, എം .പി .ശിവാനന്ദൻ, ഇ. കെ .അജിത്ത്, എൻ .കെ. ഭാസ്ക്കരൻ, ടി .എം .ജോസഫ് തുടങ്ങിയവർ സംസാരിച്ചു.കെ .ദാസൻ സ്വാഗതം പറഞ്ഞു.

Follow us on :

Tags:

More in Related News