Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 18:13 IST
Share News :
പാലക്കാട് : സിപിഎം വിട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു. പാലക്കാട് ഏരിയ കമ്മിറ്റി അംഗമാണ് ഷുക്കൂർ. പാർട്ടിയിലെ തർക്കങ്ങൾ നേതൃത്വം ഇടപെട്ട് ചർച്ചയിലൂടെ പരിഹരിച്ചെന്നാണ് സൂചന. എൻ.എൻ.കൃഷ്ണദാസിനൊപ്പമാണ് ഷൂക്കൂര്‍ വേദിയിലെത്തിയത്. ഷുക്കൂർ പാർട്ടി വിടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നേരത്തെ വ്യക്തമാക്കിയിരുന്നു.
പാർട്ടിയിലെ കടുത്ത അവഗണനയിൽ മനംനൊന്താണ് രാജിയെന്ന് ഷുക്കൂർ വാട്സാപ് സ്റ്റാറ്റസിൽ ചൂണ്ടിക്കാട്ടിയിരുന്നു. ‘‘അഭിനയിക്കുന്നവർ അരങ്ങുവാഴുന്ന കാലത്ത് ആത്മാർഥതയ്ക്ക് എന്തുവില? ആട്ടും തുപ്പുമേറ്റ് എന്തിന് ഇതിൽ നിൽക്കണം? ഇനിയില്ല ഈ കൊടിക്കൊപ്പം...’’– വാട്‌സാപ് സ്റ്റാറ്റസ് ചർച്ചയായതോടെ ബിജെപിയും കോൺഗ്രസും അബ്ദുൽ ഷുക്കൂറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാൻ തയാറായി രംഗത്തുവന്നു. ഉപതിരഞ്ഞെടുപ്പിൽ ഷുക്കൂർ ഒപ്പമുണ്ടാകുന്നത് നേട്ടമാണെന്ന് ഇരുപാർട്ടികളും വിലയിരുത്തി. നേതാക്കൾ ഷുക്കൂറിന്റെ വസതിയിലെത്തി ചർച്ച നടത്തിയതോടെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ രംഗത്തിറങ്ങുകയായിരുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടതോടെയാണ് ഷൂക്കൂർ കൺവെൻഷനിലെത്തിയത്.
അബ്ദുല്‍ ഷുക്കൂറിനെ ചേര്‍ത്തുപിടിച്ച് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസ് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചു. ഷുക്കൂര്‍ പാര്‍ട്ടിവിട്ടു എന്ന് പറഞ്ഞവര്‍ ലജ്ജിച്ചു തല താഴ്ത്തണമെന്നും സി.പി.എമ്മില്‍ പൊട്ടിത്തെറി എന്ന് കൊടുത്തവര്‍ എവിടെപ്പോയെന്നും കൃഷ്ണദാസ് ചോദിച്ചു. ഇറച്ചിക്കടകള്‍ക്ക് പിന്നില്‍ പട്ടികള്‍ കാവല്‍നിന്ന പോലെ മാധ്യമങ്ങള്‍ നിന്നു. ഷുക്കൂറിനെ കരയിപ്പിച്ചത് പാര്‍ട്ടിയല്ല, മാധ്യമങ്ങളെന്നും കൃഷ്ണദാസ് പറഞ്ഞു.
Follow us on :
Tags:
Please select your location.