Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 10:19 IST
Share News :
തൃശൂർ: ജില്ലയിലെ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും, ചേലക്കരയിലും പാലക്കാടും വയനാട്ടിലും യു ഡിഎഫ് മികച്ച വിജയം നേടുമെന്നും വികെ ശ്രീകണ്ഠൻ എംപി. പാർട്ടി നേതാക്കൾ ഒന്നിച്ചിരുന്നാണ് സർക്കാരിനെതിരായ പ്രതിഷേധം ചർച്ച ചെയ്തത്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ ജില്ലയിൽ പാർട്ടി സജ്ജമായി കഴിഞ്ഞെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടപ്പിന് പിന്നാലെയായിരുന്നു തൃശൂരിൽ കോൺഗ്രസിലെ ഭിന്നത ഇത്രമേൽ പരസ്യമായി ചർച്ച ചെയ്യപെട്ടത്. പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യം വരെ ഉണ്ടായി. ഇതോടെ ജോസ് വള്ളൂർ ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു.
വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക അധ്യക്ഷനായി വി കെ ശ്രീകണ്ഠൻ എംപിയെ ചുമതലയേൽപ്പിച്ചത്.
അന്നുണ്ടായ പ്രശ്നങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നാണ് വികെ ശ്രീകണ്ഠൻ പറയുന്നത്. എല്ലാം പരിഹരിക്കപെട്ടു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പാലക്കാടും വയനാട്ടിലും എന്ന പോലെ യൂഡിഎഫ് മികച്ച വിജയം നേടും. വി കെ ശ്രീകണ്ഠൻ പറഞ്ഞു.
എന്നാൽ ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കുന്നു എന്ന ചർച്ച നിലവിൽ ഇല്ല. ഇത്തരം സാഹചര്യമുണ്ടായാൽ അത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു പക്ഷം നേതാക്കളും പ്രവർത്തകരും.
Follow us on :
Tags:
Please select your location.