Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 16:25 IST
Share News :
മേപ്പയ്യൂർ: പയ്യോളി കടപ്പുറത്ത് വെച്ച് ആർ.എസ്.എസ് കൊലകത്തിക്ക് ഇരയാക്കിയ സി.പി.എം പ്രവർത്തകരായ ഉണ്ണിരയുടെയും അഹമ്മദ് മാസ്റ്റരുടെയും 55-ാ മത് രക്തസാക്ഷി ദിനം മേപ്പയ്യൂർ നന്താനത്ത് മുക്കിൽ സമുചിതമായി ആചരിച്ചു. എൽ ഡി.എഫ് കൺവീനറും പേരാമ്പ്ര എം എൽ എയുമായ ടി.പി രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.
കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി .രാജൻ, എൻ .കെ. രാധ, പി.പി .രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം സെക്രട്ടറി പി.സി. അനീഷ് സ്വാഗതവും സുധാകരൻ നാഗത്ത് നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തിന് മുമ്പ് ബഹുജന പ്രകടനവും നടന്നു.
Follow us on :
Tags:
Please select your location.