Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎസ്എഫ് പുതിയങ്ങാടി ഫിഷറീസ് യുപി സ്കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു

14 Jun 2024 20:08 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗവൺമെൻറ് ഫിഷറീസ് യുപി സ്ക്കൂളിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ പരിപാടി വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്കൂൾ സമയത്ത് സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് എംഎസ്എഫ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയങ്ങാടി ഫിഷറീസ് യുപി സ്കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു.രാഷ്ട്രീയ പാർട്ടി പരിപാടികളും സ്ക്കൂളുകളിൽ നടത്തെരുതെന്ന നിയമം ലംഘിച്ച്‌ കൊണ്ടാണ് സ്കൂൾ പ്രധാനധ്യാപകൻ ബിജു മാഷിൻ്റെ അനുമതിയോട് കൂടി എസ്എഫ്ഐ പരിപാടി സംഘടിപ്പിച്ചത്.പ്രസ്തുത പരിപാടിയിൽ ബിജു മാഷ് പങ്കെടുക്കുകയും ചെയ്തു.ഈ നിയമ ലംഘനത്തിനെതിരേയും, പ്രധാനധ്യാപകനെ സസ്പെൻഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എംഎസ്എഫ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.ചാവക്കാട് ഡിസ്ട്രിക്റ്റ് എഡ്യുക്കേഷൻ ഓഫീസർ ഇൻചാർജ്ജ് സാദിഖിന് എംഎസ്എഫ് പരാതി നൽകി.പ്രതിഷേധ പരിപാടി മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ബി.കെ.സുബൈർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.എംഎസ്എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷനാഹ് ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.ആർ.ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സൈദ്മുഹമ്മദ് പോക്കാകില്ലത്ത്,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ.അഷ്ക്കർ അലി,ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി,അഡ്വ.മുഹമ്മദ് നാസിഫ്,എംഎസ്എഫ് നേതാക്കളായ ഷഹീർ കടവിൽ,ഉമ്മർ,ഇഹ്സാൻ തങ്ങൾ,മുസ്തഫ പുതിയങ്ങാടി,നബീൽ,വി.എം.മുക്താർ,ഫർഹാൻ കടവിൽ,അനസ്,ഇക്രാം തങ്ങൾ,നവാഫ് ഇടശ്ശേരി,മുസമ്മിൽ,ഫംനാസ് എന്നിവർ സംബന്ധിച്ചു.ജാഫർ ജലാലുദ്ധീൻ സ്വാഗതവും,ട്രഷറർ ഹുസൈൻ കറുകമാട് നന്ദിയും പറഞ്ഞു.



Follow us on :

More in Related News