Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2024 09:53 IST
Share News :
ഈരാറ്റുപേട്ട: നഗരസഭയിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സമര പരമ്പരകൾ തീർക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.
നഗരസഭയിലേക്ക് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റി കൺവീനർ നൗഫൽഖാൻ അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ല കമ്മിറ്റി അംഗം എം.ജി. ശേഖരൻ, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, ഐ.എൻ.എൻ ജില്ല സെക്രട്ടറി റഫിഖ് പട്ടരുപറമ്പിൽ, അഡ്വ. ജെയിംസ് വലിയവീട്ടിൽ, കെ.ഐ. നൗഷാദ്, പി.എസ്.എം. റംലി, പി.പി.എം. നൗഷാദ്, കെ.എൻ. ഹുസൈൻ, അമീർ ഖാൻ, നൗഫൽ കീഴേടം, അൻസാരി പാലയം പറമ്പിൽ, നാസർ ഇടത്തുംകുന്നേൽ, നഗരസഭ കൗൺസിലർമാരായ അനസ് പാറയിൽ, പി.ആർ. ഫൈസൽ, കെ.പി. സിയാദ്, സജീർ ഇസ്മയിൽ, സുഹാന ജിയാസ്, റിസ്വാന സവാദ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.