Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് സി കൃഷ്ണകുമാർ, ചേലക്കരയിൽ കെ ബാലകൃഷ്ണൻ: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

19 Oct 2024 21:24 IST

Enlight News Desk

Share News :

ഉപതിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് സി കൃഷ്ണകുമാറും. ചേലക്കരയിൽ കെ ബാലകൃഷ്ണനും മത്സരിക്കും. 

വയനാട്ടിൽ ദിവ്യ ഹരിദാസും എത്തിയതോടെ കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. 

ഡൽഹിയിൽ ബിജെപി പാർലമെൻ്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 

കേരളത്തിൽ ബിജെപിക്ക് ഏറ്റവും വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്‌. കഴിഞ്ഞ തവണ 3859 വോട്ടുകൾക്ക് മാത്രമാണ് ഇ ശ്രീധരൻ പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ യുഡിഫും എൽഡിഎഫും സ്ഥാനാർഥികളെ തീരുമാനിച്ച്, റോഡ് ഷോ ഉൾപടെ നടത്തിയിട്ടും ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. സാധാരണ ഏറ്റവും ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് ബി ജെ പിയാണ്യ

ശോഭസുരേന്ദ്രന് വേണ്ടി സുരേഷ് ​ഗോപിയും, മറ്റ് മുതിർന്ന പല നേതാക്കളും പരസ്യമായി രംഗത്തു വന്നിരുന്നെങ്കിലും ഇതെല്ലാം മറികടന്നാണ് സി കൃഷ്ണ കുമാർ സീറ്റുറപ്പിച്ചത്.  


ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ പേരും സ്ഥാനാർത്ഥി നിർണയത്തിൽ ഉയർന്നെങ്കിലും പിന്തള്ളപ്പെട്ടു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയ്ക്കെതിരെ തെന്നിന്ത്യൻ സിനിമ താരവും ബിജെപി നേതാവുമായ ഖുഷ്ബുവിനെ എത്തിക്കുമെന്ന സൂചനകളും ഉയർന്നിരുന്നു. എന്നാൽ 

എല്ലാ അഭ്യൂഹങ്ങളേയും തള്ളിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. 

Follow us on :

More in Related News